കോഴിക്കോട്: കനോലി കനാലിന്റെയും പരിസരപ്രദേശങ്ങളുടെയും മുഖച്ഛായ മാറ്റുന്ന 'കനാൽസിറ്റി' പദ്ധതിയുടെ ഒന്നാംഘട്ടത്തിന് തുടക്കമാകുന്നു. എരഞ്ഞിക്കൽ മുതൽ കല്ലായി വരെയുള്ള 11.2 കിലോമീറ്റർ നീളുന്ന പദ്ധതിയിൽ, ആദ്യഘട്ടമായി അരയിടത്തുപാലം മുതൽ എരഞ്ഞിപ്പാലം വരെയുള്ള 2.9 കിലോമീറ്റർ ഭാഗമാണ് നവീകരിക്കുന്നത്. ഇതിനായി 73.21 കോടി രൂപ അനുവദിക്കാനുള്ള തീരുമാനം കിഫ്ബി ബോർഡ് യോഗം തത്വത്തിൽ അംഗീകരിച്ചു.
കേരള വാട്ടർവേയ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്‌സ് ലിമിറ്റഡിന്റെ (ക്വിൽ) മേൽനോട്ടത്തിലാണ് നവീകരണ പ്രവൃത്തികൾ നടക്കുന്നത്. കനാൽ 14 മീറ്റർ വീതിയിലും 2.2 മീറ്റർ ആഴത്തിലും പുനർനിർമ്മിക്കും. ചെറുബോട്ടുകൾക്കും ബാർജുകൾക്കും സുഗമമായി സഞ്ചരിക്കാൻ കഴിയുന്ന രീതിയിലാണ് വികസനം വിഭാവനം ചെയ്തിരിക്കുന്നത്. കനാലിന് കുറുകെയുള്ള പാലങ്ങളുടെ ഏറ്റവും കുറഞ്ഞ ഉയരം 3.6 മീറ്ററായി നിജപ്പെടുത്തും.
ടൂറിസം, ചരക്കുഗതാഗതം, വാണിജ്യം എന്നീ മേഖലകളിൽ വലിയ കുതിച്ചുചാട്ടം ലക്ഷ്യമിടുന്ന ഈ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം 2026-ലെ ഓണസമ്മാനമായി നിർവഹിക്കാനാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കനാലിന് സമീപത്തുള്ള സ്വകാര്യ ഭൂമിയും വീടുകളും പരമാവധി സംരക്ഷിച്ചുകൊണ്ട് മിനി ബൈപ്പാസ് ഉൾപ്പെടെയുള്ള ഭാഗങ്ങൾക്ക് ആഘാതം കുറയ്ക്കുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മൊത്തം 1118 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ ബൃഹദ് പദ്ധതിയുടെ വിശദമായ പദ്ധതിരേഖ (DPR) തയ്യാറാക്കുന്നത് ലീ അസോസിയേറ്റ്‌സ് സൗത്ത് ഏഷ്യ പ്രൈവറ്റ് ലിമിറ്റഡാണ്. സരോവരം ഭാഗത്ത് നേരത്തെ ആഴം കൂട്ടിയതിനെത്തുടർന്ന് നടത്തിയ ബോട്ട് പരീക്ഷണങ്ങൾ വിജയകരമായിരുന്നു. വരും ദിവസങ്ങളിൽ ടെൻഡർ നടപടികൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലേക്ക് അധികൃതർ നീങ്ങും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








