ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ

ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എ.യുമായി  യുവാവ് പിടിയിൽ
ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ
Share  
2026 Feb 15, 09:04 AM

കാസർകോട്: വാഹനപരിശോധനയ്ക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കാറിൽനിന്ന് ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എ.യുമായി യുവാവിനെ പിടികൂടി. നെല്ലിക്കുന്ന് ബങ്കരക്കുന്ന് സ്വദേശി ബി.എം. സിദ്ദിഖിനെ (43) ആണ് കാസർകോട് പോലീസ് അറസ്റ്റ് ചെയ്തത്. 32 ഗ്രാം എം.ഡി.എം.എ.യാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. കറന്തക്കാട് സർവീസ് റോഡിൽ പട്രോളിങ് നടത്തുന്നതിനിടെ വെള്ളിയാഴ്‌ച രാത്രി 10.35-ഓടെയാണ് നിർത്തിയിട്ടിരുന്ന കാർ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. വാഹനവുമായി കടന്നുകളയാൻ ശ്രമിച്ച പ്രതിയെ പോലീസ് തടഞ്ഞുനിർത്തുകയായിരുന്നു.


തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിനുള്ളിലെ ബാഗിൽ സൂക്ഷിച്ച നിലയിൽ ലഹരിമരുന്ന് കണ്ടെടുത്തു. ഇത് അളക്കാനുള്ള ത്രാസും പോലീസ് പിടിച്ചെടുത്തു. എ.എസ്.പി. അച്യുത് അശോകിൻ്റെ മേൽനോട്ടത്തിൽ വിദ്യാനഗർ ഇൻസ്പെക്ടർ കെ.പി. ഷൈൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സബ് ഇൻസ്പെക്ടർമാരായ സി.ആർ. മൗഷമി, നെജിൽ രാജ്, സി.പി.ഒ.മാരായ ശരത്ത് കുമാർ, ജിതേഷ്, എ.വി. നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി, അനീഷ്, ഭക്തശൈവൽ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles