ന്യൂഡൽഹി:പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കുട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ ആദ്യ പരാതിക്കാരി സുപ്രിംകോടതിയെ സമീപിക്കുന്നു. ആദ്യ പരാതിയിൽ രാഹുലിന് കേരള ഹൈക്കോടതി മുൻകൂർജാമ്യം അനുവദിച്ചതിനെ എതിർത്താണ് സുപ്രീംകോടതിയിലെത്തുന്നത്.
ഹൈക്കോടതി ഉത്തരവിനുപിന്നാലെ അപ്പീൽഹർജി നൽകാൻ യുവതി നിയമനടപടി തുടങ്ങിയെന്നാണ് വിവരം. അഭിഭാഷകരുമായി ചർച്ചകൾക്കുശേഷം വൈകാതെ അപ്പീൽ ഹർജി നൽകിയേക്കും. രാഹുലിനെതിരായ കേസിൽ ആദ്യമായാണ് യുവതി സുപ്രീംകോടതിയിലെത്തുന്നത്. പ്രഥമദൃഷ്ട‌്യാ ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ഗർഭച്ഛിദ്രത്തിന് പരാതിക്കാരി സ്വമേധയാ മരുന്നുകഴിച്ചതാണെന്നും വിലയിരുത്തിയാണ് വ്യാഴാഴ്ച ഹൈക്കോടതി രാഹുലിന് ഉപാധികളോടെ മുൻകൂർജാമ്യം നൽകിയത്. ഇക്കാര്യങ്ങളിൽ വിചാരണക്കോടതിയിലാണ് അന്തിമ തീരുമാനമുണ്ടാകേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








