രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ആറ് വർഷം കഠിനതടവ്.

രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ആറ് വർഷം കഠിനതടവ്.
രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ആറ് വർഷം കഠിനതടവ്.
Share  
2026 Feb 14, 05:21 PM

നാദാപുരം: രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ആറ് വർഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പേരാമ്പ്ര കൽപ്പത്തൂർ സ്വദേശിയായ തട്ടാൻകണ്ടി ഉന്നതിയിലെ ദാമോദരനെയാണ് (62) നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ കെ. മേനോൻ ശിക്ഷിച്ചത്. ഒരു വിവാഹ ചടങ്ങിനിടെയാണ് പ്രതി പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയത്.


​ഉപദ്രവിക്കപ്പെട്ട വിവരം കുട്ടി സ്കൂൾ അധ്യാപികയെ അറിയിച്ചതിനെ തുടർന്ന് സ്കൂൾ അധികൃതർ പേരാമ്പ്ര പൊലീസിൽ പരാതി നൽകുകയായിരുന്നു. എസ്‌ഐ കെ. സജി അഗസ്റ്റിൻ, എഎസ്‌ഐ സി. ശ്രീജ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്. വിചാരണ വേളയിൽ ഒമ്പത് സാക്ഷികളെ വിസ്തരിക്കുകയും 14 പ്രധാന രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ മനോജ് അരൂർ കോടതിയിൽ ഹാജരായി.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles