സംസ്ഥാനത്ത് ഉഷ്ണതരംഗ സമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ, പുറംജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി തൊഴിൽ വകുപ്പ് പുതിയ സമയക്രമം പ്രഖ്യാപിച്ചു.
തീവ്രമായ ചൂട് കണക്കിലെടുത്ത് മെയ് 20 വരെയാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ജോലി സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെയുള്ള സമയത്തിനുള്ളിൽ എട്ട് മണിക്കൂറായി നിജപ്പെടുത്തി. ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കണം. ഈ സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്ന ജോലികൾ പാടില്ല. ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്കത്തെ ഷിഫ്റ്റ് 12-ന് അവസാനിക്കുന്ന രീതിയിലും, അടുത്ത ഷിഫ്റ്റ് വൈകിട്ട് 3-ന് ആരംഭിക്കുന്ന രീതിയിലും ക്രമീകരിക്കണം എന്നിങ്ങനെയാണ് നിയന്ത്രണങ്ങൾ.
എല്ലാ സ്ഥലങ്ങളിലും ഈ നിയമം ബാധകമല്ല. താഴെ പറയുന്ന സാഹചര്യങ്ങളിൽ ഇളവുകളുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 3,000 അടിയിൽ കൂടുതൽ ഉയരമുള്ള പ്രദേശങ്ങൾ, സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മലയോര മേഖലകൾ എന്നീ ഇടങ്ങളിൽ ഈ നിയമം ബാധകമല്ല. ഈ ഉത്തരവ് നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








