കോരപ്പുഴയുടെ ആഴം കൂട്ടൽ: പ്രവൃത്തി പരിശോധിക്കാൻ വിദഗ്‌ധസമിതി; റിപ്പോർട്ട് 21-നകം

കോരപ്പുഴയുടെ ആഴം കൂട്ടൽ: പ്രവൃത്തി പരിശോധിക്കാൻ വിദഗ്‌ധസമിതി; റിപ്പോർട്ട് 21-നകം
കോരപ്പുഴയുടെ ആഴം കൂട്ടൽ: പ്രവൃത്തി പരിശോധിക്കാൻ വിദഗ്‌ധസമിതി; റിപ്പോർട്ട് 21-നകം
Share  
2026 Feb 14, 09:04 AM

എലത്തൂർ: കോരപ്പുഴയുടെ ആഴം വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ വിദഗ്‌ധസമിതിയെ നിയോഗിക്കാൻ ജില്ലാ കളക്‌ടറുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനമായി. പ്രാദേശികമായ പ്രതിഷേധത്തെത്തുടർന്ന് നിലവിൽ നിർത്തിവെച്ചിരിക്കുന്ന പ്രവൃത്തികൾ പുനരാരംഭിക്കുന്നത് ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. സമിതിയിലെ അംഗങ്ങളെ കളക്‌ടർ ഉടൻ തീരുമാനിക്കും.


​പദ്ധതി മേഖലയിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രവേശനം വിലക്കിക്കൊണ്ട് സ്ഥാപിച്ച ബോർഡുകൾ ഉടൻ നീക്കം ചെയ്യാൻ കളക്‌ടർ നിർദ്ദേശം നൽകി. അമിതമായ മണൽ വാരൽ, ചെളി നീക്കം ചെയ്യാതെ അവിടെത്തന്നെ കുഴിച്ചുമൂടുന്നത് മൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ, കുടിവെള്ള സ്രോതസ്സുകളിലെ ഉപ്പുവെള്ള ഭീഷണി തുടങ്ങിയ ആശങ്കകൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും കൗൺസിലർമാരും യോഗത്തിൽ ഉന്നയിച്ചു. ജലസേചന വകുപ്പ് പദ്ധതി വിശദീകരണം നടത്തിയെങ്കിലും സമരസമിതി ഭാരവാഹികൾ ഇതിനെ ശക്തമായി ചോദ്യം ചെയ്തു. ഉന്നയിച്ച പരാതികൾക്ക് വ്യക്തമായ പരിഹാരം കാണാതെ പ്രവൃത്തി തുടരാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സമരസമിതി.


​ഫെബ്രുവരി 21-നകം വിദഗ്‌ധസമിതി റിപ്പോർട്ട് സമർപ്പിക്കണം. തുടർന്ന് നടക്കുന്ന യോഗത്തിലായിരിക്കും അന്തിമ തീരുമാനം എടുക്കുക. ഹൈക്കോടതി നിർദ്ദേശപ്രകാരം പോലീസ് സംരക്ഷണയിൽ നടന്നുവന്ന പ്രവൃത്തികൾ നിരീക്ഷിക്കാൻ ജില്ലാ പോലീസ് മേധാവിയും രഹസ്യാന്വേഷണ വിഭാഗവും കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചിരുന്നു. മന്ത്രി എ.കെ. ശശീന്ദ്രൻ, കളക്‌ടർ സ്നേഹിൽ കുമാർ സിങ്, അസി. കളക്‌ടർ ഡോ. എസ്. മോഹനപ്രിയ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles