ബോധപൂർവം ഇരട്ട അപേക്ഷ നൽകുന്നവർക്കെതിരേ നടപടി -കളക്‌ടർ

ബോധപൂർവം ഇരട്ട അപേക്ഷ  നൽകുന്നവർക്കെതിരേ നടപടി -കളക്‌ടർ
ബോധപൂർവം ഇരട്ട അപേക്ഷ നൽകുന്നവർക്കെതിരേ നടപടി -കളക്‌ടർ
Share  
2026 Feb 14, 08:57 AM

കാസർകോട്: പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൻ്റെ ഭാഗമായി വിവിധ മണ്ഡലങ്ങളിൽ ഇരട്ട അമപക്ഷകൾ കണ്ടെത്തിയിട്ടുണ്ടെന്നു കളക്ടർ കെ. ഇമ്പശേഖർ പറഞ്ഞു. രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരട്ട അപേക്ഷകൾ കണ്ടെത്തിയാൽ ശരിയായ അപേക്ഷ സ്വീകരിക്കും. രണ്ടുതവണ അപേക്ഷ നൽകിയത് ബോധപൂർവമാണെന്നു കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും.


തിരഞ്ഞെടുപ്പ് നിയമത്തിലെ സെക്ഷൻ 31 പ്രകാരം അത് കുറ്റകൃത്യമാണ്. ഇതുവരെ ലഭിച്ച പരാതികളിലും കൂട്ടിച്ചേർക്കൽ അപേക്ഷകളിലുമുള്ള നടപടികൾ 14-ന് പൂർത്തിയാകും. 22-ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. ഇത് എല്ലാ രാഷ്ട്രീയകക്ഷികൾക്കും ലഭ്യമാക്കും. തുടർന്നും അപേക്ഷ നൽകാൻ അവസരമുണ്ടാകുമെന്നും കളക്‌ടർ അറിയിച്ചു.


തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും കാര്യക്ഷമവുമായി നടപ്പാക്കുന്നതിന് എല്ലാവരുടെയും പൂർണമായ സഹകരണവും കളക്‌ടർ അഭ്യർഥിച്ചു. പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം ജില്ലയിൽ മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്ന് രാഷ്ട്രീയകക്ഷി പ്രതിനിധികൾ അഭിപ്രായപ്പെട്ടു. രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ അഭിപ്രായം അറിയുന്നതിന് എല്ലാ വെള്ളിയാഴ്ചകളിലും കളക്‌ടറുടെ ചേംബറിൽ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് ആർ.ഡി.ഒ. ബിനു ജോസഫ്, ഡെപ്യൂട്ടി കളക്ടർമാരായ കെ. അജേഷ്, വി.പി. രഘുമണി, എം. റമീസ് രാജ, കാഞ്ഞങ്ങാട് ആർ.ഡി.ഒ. കെ. ബാലഗോപാലൻ, ഇലക്ഷൻ ഡെപ്യൂട്ടി കളക്‌ടർ എ.എൻ. ഗോപകുമാർ, ഇലക്ഷൻ വിഭാഗം ജൂനിയർ സൂപ്രണ്ട് എ. രാജീവൻ, രാഷ്ട്രീയകക്ഷി പ്രതിനിധികളായ ഹാരിസ് ചൂരി, ടി.എം.എ. കരീം, മാമുനി വിജയൻ, പി. വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles