ഹെൽത്തി കേരള ഫീൽഡ് കാംപെയ്ൻ ഉദ്ഘാടനം ചെയ്തു

ഹെൽത്തി കേരള ഫീൽഡ് കാംപെയ്ൻ ഉദ്ഘാടനം ചെയ്തു
ഹെൽത്തി കേരള ഫീൽഡ് കാംപെയ്ൻ ഉദ്ഘാടനം ചെയ്തു
Share  
2026 Feb 14, 08:55 AM

ഉദുമ: ഹെൽത്തി കേരള ഫീൽഡ് കാംപെയ്‌ൻ ജില്ലാതല ഉദ്ഘാടനം ബേക്കൽ ബീച്ചിൽ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനം ചെയ്‌തു. ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണമാണ് ലക്ഷ്യം. ആയുഷ് മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ വിവിധ ആരോഗ്യ പദ്ധതികളെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതും പരിപാടിയുടെ ഭാഗമാണ്.


വരും ദിവസങ്ങളിൽ ഉദുമ, കാസർകോട്, മഞ്ചേശ്വരം, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തും. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.ആർ. സലിം അധ്യക്ഷനായി. പള്ളിക്കര പഞ്ചായത്ത് പ്രസിഡൻ്റ് ടി. ശോഭന, വൈസ് പ്രസിഡന്റ് കെ. റഷീദ, ഡോ. പി. ശ്രീകല, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നിഖില നാരായണൻ, നോഡൽ ഓഫീസർമാരായ ഡോ. പി.വി. സുജിന, ഡോ. നിർമല പ്രതാപ്, ഡോ. കെ.ആർ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles