നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായതോടെ സ്ഥാനാർഥി നിർണ്ണയ നടപടികൾ വേഗത്തിലാക്കി കോൺഗ്രസ് നേതൃത്വം. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ യോഗം പൂർത്തിയാക്കി ഫെബ്രുവരി അവസാന വാരത്തോടെ ആദ്യഘട്ട പട്ടിക പുറത്തിറക്കാനാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്. ഇതിനോടകം തന്നെ പ്രചാരണ സമിതിയെയും പ്രകടനപത്രിക സമിതിയെയും പാർട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ മാസം 16-ന് കൊച്ചിയിൽ ചേരുന്ന കെ.പി.സി.സി. യോഗത്തിന് ശേഷം സ്ക്രീനിംഗ് കമ്മിറ്റിയും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയും ചേർന്ന് പട്ടികയ്ക്ക് അന്തിമരൂപം നൽകും.
ഫെബ്രുവരി 25-ന് മുൻപായി തെരഞ്ഞെടുപ്പ് സമിതി യോഗം ചേരാനാണ് നിലവിലെ ധാരണ. പാലക്കാട്, തൃപ്പൂണിത്തുറ ഒഴികെയുള്ള മണ്ഡലങ്ങളിലെ സിറ്റിംഗ് എം.എൽ.എമാരുടെ പേരുകളാകും ആദ്യഘട്ട പട്ടികയിൽ പ്രധാനമായും ഉൾപ്പെടുക. ഇത്തരത്തിൽ പട്ടിക പുറത്തുവരികയാണെങ്കിൽ കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് പേരാവൂർ മണ്ഡലത്തിൽ നിന്ന് തന്നെ വീണ്ടും ജനവിധി തേടും. അദ്ദേഹം മത്സരരംഗത്തിറങ്ങുന്ന സാഹചര്യത്തിൽ കെ.പി.സി.സി. അധ്യക്ഷ പദവിയിൽ പകരം ആര് വരുമെന്ന കാര്യത്തിലും വൈകാതെ തീരുമാനമുണ്ടാകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








