വടകര: ചോറോട് ദേശീയപാതയിൽ നിർമ്മാണം പൂർത്തിയായി ഒരു വർഷത്തോളമായി കാത്തിരുന്ന ബോസ്ട്രിങ് റെയിൽവേ മേൽപാലം ട്രാക്കിന് കുറുകെ സ്ഥാപിക്കാനുള്ള നടപടികൾക്ക് ഒടുവിൽ റെയിൽവേയുടെ അനുമതി ലഭിച്ചു. പൂർണ്ണമായും സ്റ്റീലിൽ നിർമ്മിച്ച ഈ കൂറ്റൻ പാലം ട്രാക്കിന് മുകളിലേക്ക് മാറ്റുന്നതിനുള്ള സങ്കേതിക ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഡിസംബറിൽ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇപ്പോഴാണ് റെയിൽവേയിൽ നിന്നുള്ള അനുകൂല തീരുമാനം ഉണ്ടായത്. ഹൈഡ്രോളിക് ജാക്കി സംവിധാനമുപയോഗിച്ച് അതീവ ജാഗ്രതയോടെയും സാവധാനവുമാണ് പാലം യഥാസ്ഥാനത്തേക്ക് നീക്കി സ്ഥാപിക്കുക. ഇതിനായി റെയിൽവേ വൈദ്യുതി ലൈനുകൾ ഓഫാക്കേണ്ടി വരുമെന്നതിനാൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ട്.
പാലം നിർമ്മാണത്തിനായി ചോറോട്-ചേന്ദമംഗലം മലോൽ മുക്ക് റോഡ് പൂർണ്ണമായും അടച്ചതോടെ വലിയൊരു പ്രദേശം നിലവിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്. നഗരത്തിലെത്താൻ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങേണ്ടി വരുന്ന പ്രദേശവാസികൾക്ക് ബോസ്ട്രിങ് പാലം പ്രധാന പാതയിൽ നിന്നും ട്രാക്കിന് മുകളിലേക്ക് മാറ്റുന്നതോടെ വലിയ ആശ്വാസമാകും. വഴി അടച്ചതിനെതിരെ ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഈ നടപടി. ഇതിനു പുറമെ റെയിൽവേ പാലത്തിന് സമീപം അടിപ്പാതയുടെ നിർമ്മാണം കൂടി നടക്കുന്നതിനാൽ ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്തുള്ളവരും വലിയ യാത്രാദുരിതം നേരിടുകയാണ്. പാലം സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയാകുന്നതോടെ പ്രദേശത്തെ ഗതാഗത തടസ്സങ്ങൾക്ക് വലിയൊരളവ് പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








