ആലുവ : കൊച്ചി നഗരത്തിൽ അതീവ രഹസ്യമായി സംഘടിപ്പിക്കുന്ന റേവ് പാർട്ടികൾക്ക് ഉന്മാദലഹരി പകരാൻ എത്തിച്ച ലോറെ സെപാം ഇൻജക്ഷൻ ഐപിയുമായി രണ്ടുപേർ എക്സൈസിൻ്റെ പിടിയിലായി.
ആലുവ കരുമാല്ലൂർ കൊറ്റൻകുളങ്ങര പല്ലാക്കപ്പറമ്പ് കെ.കെ. അനൂപ് (40), ആലുവ ദേശംകടവ് മണിവിലാസം വീട്ടിൽ പ്രഭാകരൻ (ജപ്പാൻ പപ്പൻ - 31) എന്നിവരെയാണ് ഡെപ്യൂട്ടി കമ്മിഷണറുടെ സ്പെഷ്യൽ ഇൻ്റലിജൻസ് ടീം, ആലുവ റെയ്ഞ്ച് എക്സൈസ് എന്നിവരുടെ സംയുക്തനീക്കത്തിൽ പിടികൂടിയത്.
ഇവരുടെ പക്കൽനിന്ന് നാല് ലോറെസെപാം മയക്കുമരുന്ന് ആംപ്യൂളുകളും ഇത് കുത്തിവെക്കാൻ ഉപയോഗിക്കുന്ന സിറിഞ്ചുകളും മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ ഛർദിക്കാതിരിക്കാനുള്ള ആംപ്യൂളുകളും കണ്ടെടുത്തു. മയക്കുമരുന്ന് കച്ചവടം നടത്താൻ ഉപയോഗിച്ചിരുന്ന ബൈക്കും സ്മാർട്ട്ഫോണുകളും എക്സൈസ് കസ്റ്റഡിയിലെടുത്തു. അടിവസ്ത്രത്തിൽ പ്രത്യേകം അറകൾ നിർമിച്ച് അതിലായിരുന്നു ആംപ്യൂളുകൾ ഒളിപ്പിച്ചിരുന്നത്. ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിന് പടിഞ്ഞാറുവശം മയക്കുമരുന്ന് കൈമാറാൻ ഇടനിലക്കാരനെ കാത്തിരിക്കുകയായിരുന്ന ഇരുവരും. എക്സൈസ് സാന്നിധ്യം തിരിച്ചറിഞ്ഞ് മയക്കുമരുന്നും ബൈക്കും ഉപേക്ഷിച്ച് ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് അകത്തുകൂടി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം പിന്തുടർന്നുചെന്ന് ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഇവർ അക്രമാസക്തരായി.
ഇവരിൽനിന്ന് മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചവരെ കണ്ടെത്തി എക്സൈസിന്റെ സൗജന്യ ലഹരിമുക്ത കേന്ദ്രങ്ങളിൽ എത്തിക്കാനുള്ള നടപടിക്കൊരുങ്ങുകയാണ് എക്സൈസ്. മയക്കുമരുന്നുകൾ സേലം, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്ന് കടത്തിക്കൊണ്ടു വന്നിട്ടുള്ളതാണെന്നാണ് പ്രാഥമികമായ നിഗമനം.
ഇവരെ ചോദ്യംചെയ്‌തതിൽ നിന്നും ഇവരുടെ സംഘത്തിൽ ഉൾപ്പെട്ടവരെ കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും എക്സൈസ് അധികൃതർ പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








