'അപ്രായോഗിക നിർദേശങ്ങളിൽനിന്ന് സർക്കാർ പിന്മാറണം'

'അപ്രായോഗിക നിർദേശങ്ങളിൽനിന്ന് സർക്കാർ പിന്മാറണം'
'അപ്രായോഗിക നിർദേശങ്ങളിൽനിന്ന് സർക്കാർ പിന്മാറണം'
Share  
2026 Feb 13, 09:13 AM

കല്പറ്റ: പുതിയ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്ൻറ് നിയമം സംസ്ഥാനത്തെ ചെറുകിടലാബുകളടക്കമുള്ള ആരോഗ്യസ്ഥാപനങ്ങളുടെ നിലനിൽപ്പ് അപകടത്തിലാക്കുമെന്ന് മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ അഭിപ്രായപ്പെട്ടു. മേഖല കുത്തകസ്ഥാപനങ്ങൾ കൈയടക്കുമ്പോൾ രോഗനിർണയ പരിശോധനകളുടെ നിരക്കുകളിൽ വൻ വർധനയുണ്ടാവും. ഇത് സാധാരണ ജനങ്ങളുടെ ചികിത്സച്ചെലവിൽ വലിയ വർധനയ്ക്ക് കാരണമാവുകയും ഈ മേഖലയിൽ അത് പ്രതിസന്ധിയുണ്ടാക്കുകയും ചെയ്യും. അതിനാൽ അപ്രായോഗികനിർദേശങ്ങളിൽനിന്ന് സർക്കാർ പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജി പുഴക്കൽ ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് പി.എസ്. വിജയൻ അധ്യക്ഷതവഹിച്ചു. സംസ്ഥാനസെക്രട്ടറി സൈനുൽ ആബിദീൻ, ജില്ലാ ജനറൽ സെക്രട്ടറി അനീഷ് ആൻ്റണി, ഷീന മാത്യു, ലിയോ ടോം വിൻസി ബിജു തുടങ്ങിയവർ സംസാരിച്ചു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles