മട്ടന്നൂർ: പഴശ്ശി കന്നാട്ടുംകാവിൽ ആധുനികസൗകര്യങ്ങളോടെ നിർമിച്ച ആയുർവേദ ആസ്പത്രിയുടെ ഉദ്ഘാടനം 20-ന് വൈകീട്ട് മൂന്നിന് സ്‌പീക്കർ എ.എൻ. ഷംസീർ നിർവഹിക്കും. ഇൻ്റഗ്രേറ്റഡ് ഹെൽത്ത് സെന്റർ എന്ന നിലയിലാണ് അഞ്ചുനിലകളുള്ള ആസ്പത്രി നിർമിച്ചത്. മൂന്ന് നിലകൾ ഉൾപ്പെടെയുള്ള ആദ്യഘട്ട നിർമാണമാണ് പൂർത്തിയായത്.
താഴത്തെ നിലയിൽ ഒ.പി. അടക്കമുള്ള സംവിധാനങ്ങളും ഒന്നും രണ്ടും നിലകളിൽ വാർഡുകളുമാണ് ഉണ്ടാകുക. കേന്ദ്ര പദ്ധതി പ്രകാരം ആദ്യം ഒൻപതു കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരുന്നത്. ഇത് തികയാതെ വന്നതോടെ രണ്ടു കോടി രൂപ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചു. പിന്നീട് കേന്ദ്ര-സംസ്ഥാന വിഹിതമായി ആറുകോടി രൂപയും ചേർന്ന് 17 കോടി രൂപ ചെലവിലാണ് ആസ്പത്രി നിർമിക്കുന്നത്.
കെ.കെ. ശൈലജ എം.എൽ.എ.ആരോഗ്യ മന്ത്രിയായിരുന്ന കാലത്താണ് മട്ടന്നൂരിൻ്റെ ആരോഗ്യരംഗത്തിന് കരുത്തേകാൻ ആയുർവേദ ആസ്‌പത്രി അനുവദിച്ചത്. ആയുർവേദത്തിന്റെ പരമ്പരാഗത ചികിത്സാരീതികൾക്കൊപ്പം തന്നെ അധുനികസംവിധാനങ്ങളും ഉപയോഗപ്പെടുത്തിയുള്ള ചികിത്സാ സംവിധാനമാണ് ഇവിടെ ലഭ്യമാക്കുക.
ആയുർവേദത്തിനാണ് പ്രാധാന്യമെങ്കിലും മറ്റ് വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും ഇവിടെയുണ്ടാകും.
പാവപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് പണം നൽകിയും ആധുനിക ആയുർവേദ ചികിത്സ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
പഴശ്ശി ബഡ്സ് സ്‌കൂൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആയുർവേദ ആസ്‌പത്രി ഇവിടേക്ക് പ്രവർത്തനം മാറും.
ദേശീയ ആയുഷ്‌മിഷൻ്റെയും സംസ്ഥാന സർക്കാരിന്റെയും നേതൃത്വത്തിലാണ് ആസ്പത്രിക്കുള്ള പദ്ധതി തയ്യാറാക്കിയത്.
ആസ്പത്രി ഉദ്ഘാടനച്ചടങ്ങിനുള്ള സംഘാടകസമിതി യോഗത്തിൽ നഗരസഭാധ്യക്ഷൻ എൻ. ഷാജിത്ത് അധ്യക്ഷനായി.
ഉപാധ്യക്ഷ ഒ. പ്രീത, സ്ഥിരം സമിതി അധ്യക്ഷരായ വി.കെ. സുഗതൻ, കെ. മജീദ്, പി. ശ്രീനാഥ്, ആയുർവേദ ഡി.എം.ഒ. ഡോ. ദീപ്തി, ഡി.പി.എം. ഡോ. അജിത്‌കുമാർ, സെക്രട്ടറി രാഗേഷ് പാലേരിവീട്ടിൽ, പി. പുരുഷോത്തമൻ, എൻ.വി. ചന്ദ്രബാബു, എം. രതീഷ്, കെ. ഭാസ്കരൻ, അനിതാ വേണു തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








