പൊന്ന്യം അങ്കത്തിനൊരുങ്ങുന്നു

പൊന്ന്യം അങ്കത്തിനൊരുങ്ങുന്നു
പൊന്ന്യം അങ്കത്തിനൊരുങ്ങുന്നു
Share  
2026 Feb 13, 08:49 AM

പൊന്ന്യം : കുഭം നാല് മുതൽ 10 വരെ (ഫെബ്രുവരി 16 മുതൽ 22 വരെ) വരെ പൊന്ന്യം ഏഴരക്കണ്ടത്തിൽ നടക്കുന്ന 'പൊന്ന്യത്തങ്ക'ത്തിൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അങ്കത്തട്ട് ഉൾപ്പടെയുള്ള നാലേക്കർ സ്ഥലം, വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള മൂന്നേക്കർ, സമീപത്തെ തോടുകൾ, റോഡുകൾ എന്നിവ ഇതിനകം വൃത്തിയാക്കി. നാല് സ്ഥലത്തായിട്ടാണ് പാർക്കിങ് സൗകര്യം ഒരുക്കിയത്. ഇരുചക്രവാഹനങ്ങളടക്കം 800-ൽപരം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാകും.


അങ്കത്തിന്റെ പ്രധാന സംഘാടകരായ പൊന്ന്യം പുല്ലോടി പാട്യം ഗോപാലൻ സ്‌മാരക വായനശാലയിലെ പ്രവർത്തകരായ പി. ചന്ദ്രൻ, എൻ.പി. വിനോദ്കുമാർ, അനൂപ് കല്ലുമ്മൽ, കെ.കെ. ഷൈജു, റിഹാൻ രവീന്ദ്രൻ, ടി. നൗഷിൽ, കെ. മനോജ്, വി. പ്രദീപ്, ടി.വി. ശിവദാസൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.


25.5 അടി ഉയരവും 30 അടി നീളവുമുള്ള കവാടമാണ് സംഘാടകസമിതിക്കായി മെടഞ്ഞ ഓലകെണ്ട് തീർത്ത പന്തലിൽ ഒരുക്കുന്നത്. പ്ലൈവുഡിൽ പോളിഫോം ഒട്ടിച്ച ശേഷം അതിൽ ചെങ്കൽ മാതൃകയിൽ കുഴിയെടുത്ത് പെയ്ന്റിങ് ജോലിയാണ് ഇപ്പോൾ നടക്കുന്നത്. കവാടം മുതൽ പ്രധാനവേദിവരെ ഒരുക്കേണ്ട പന്തത്തിനാവശ്യമായ മുളകളും മുറിച്ചുകൊണ്ടുവന്നു. സ്റ്റേജ്, ലൈറ്റ്, സ്റ്റോൾ എന്നിവയുടെ പണി വെള്ളിയാഴ്ച്‌ച ആരംഭിക്കും.


പൊന്ന്യത്തങ്കത്തിന്റെ തുടക്കം


പൊന്ന്യം കേളിയുടെ ഭാഗമായാണ് 2015 മെയിൽ പുല്ലോടി പാട്യം ഗോപാലൻ സ്‌മാരക വായനശാലയുടെ നേതൃത്വത്തിൽ കളരിപ്പയറ്റ് കതിരൂർ ഗുരുക്കളും തച്ചോളി ഒതേനനും അങ്കംവെട്ടി വീരമൃത്യുവരിച്ച പൊന്ന്യം ഏഴരക്കണ്ടത്തിൽ പ്രദർശനം നടത്തിയത്. പ്രദർശനം കാണാൻ നിരവധിപേർ എത്തിയിരുന്നു. 2016-ൽ കളരിപ്പയറ്റ് പ്രദർശനം നടത്താൻ തീരുമാനിച്ചതോടെ വായനശാലാ ഭാരവാഹികൾ കേരളാ ഫോക്ക് ലോർ അക്കാദമിയെ സമീപിച്ചു. അക്കാദമിയാണ് ഏഴ് ദിവസത്തെ പരിപാടിക്കായി രൂപംനല്കിയത്. അതോടെ വടക്കൻ പാട്ടിൽ പറയുന്ന കുംഭം ഒൻപത്, 10 തീയതികൾ വരുന്ന ദിവസങ്ങൾ ഉൾപ്പെടുത്തി. സ്‌പീക്കർ എ.എൻ. ഷംസീറും ആവശ്യമായ സഹായങ്ങൾ നല്കി. പിന്നീട് തലശ്ശേരി പൈതൃക ടൂറിസത്തിൻ്റെ ഭാഗമായി പൊന്ന്യത്തങ്കവും ഉൾപ്പെടുത്തി. കതിരൂർ ഗ്രാമപ്പഞ്ചായത്തും പൊന്ന്യത്തങ്കം നടത്താനാവശ്യമായ സഹായങ്ങൾ നല്‌കുന്നുണ്ട്.


വായനശാലാ പ്രവർത്തകനും ചൊക്ലി രാമകൃഷ ഹൈസ്കൂളിലെ ചിത്രകലാ അധ്യാപകനുമായ കെ.കെ. ഷൈജുവാണ് 'പൊന്ന്യത്തങ്കം' എന്ന പേര് നിർദേശിച്ചത്. ലോഗോയും കവാടവും രൂപകല്പനചെയ്‌തതും ഷൈജു തന്നെയാണ്. എം.കെ.ജി. കളരിയിലെയും കതിരൂർ ഗുരുക്കൾ സ്മാരക കളരിയിലെയും കളരിപ്പയറ്റ് അഭ്യാസിയാണ് ഷൈജു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles