ചെറുകുന്ന് -പഴയങ്ങാടി ടൗണുകളുടെ സൗന്ദര്യവത്കരണ പദ്ധതി പ്രവൃത്തി ഉദ്ഘാടനം

ചെറുകുന്ന് -പഴയങ്ങാടി ടൗണുകളുടെ സൗന്ദര്യവത്കരണ പദ്ധതി പ്രവൃത്തി ഉദ്ഘാടനം
ചെറുകുന്ന് -പഴയങ്ങാടി ടൗണുകളുടെ സൗന്ദര്യവത്കരണ പദ്ധതി പ്രവൃത്തി ഉദ്ഘാടനം
Share  
2026 Feb 13, 08:46 AM

ചെറുകുന്ന് : ചെറുകുന്ന്-പഴയങ്ങാടി ടൗണുകളുടെ സൗന്ദര്യവത്കരണ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം എം. വിജിൻ എം.എൽ.എ. നിർവഹിച്ചു. ചെറുകുന്ന് ഗവ. സൗത്ത് എൽ.പി. സ്കൂളിൽ (ബോർഡ് സ്‌കൂൾ) നടന്ന പരിപാടിയിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ബബിത കുമാരി അധ്യക്ഷതവഹിച്ചു.


എം.എൽ.എ.യുടെ ആസ്‌തിവികസന ഫണ്ടും സർക്കാർ ബജറ്റ് ഫണ്ടും ഉൾപ്പടെ 1.45 കോടി രൂപയാണ് അനുവദിച്ചത്. ഫുട്പാത്ത് ഇന്റർലോക്ക് പ്രവൃത്തിയും അലങ്കാര വിളക്കുകളും ഹാൻഡ് റെയിൽ, ഗാർഡനിങ് തുടങ്ങിയവ പദ്ധതിയിൽ വിഭാവനംചെയ്ത‌ിട്ടുണ്ട്.


ചടങ്ങിൽ കണ്ണപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ.വി. രാധാകൃഷ്‌ണൻ, ചെറുകുന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മോഹനൻ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ശ്രീധരൻ, എം. ഗണേഷൻ, ടി. നിഷ, സി. നാരായണി, ലേഖ ലിനേഷ്, എ. സുനില, കെ. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles