വലിയപറമ്പ്: തിരുവനന്തപുരം കനകക്കുന്ന് പാലസിൽ കേരള ഉത്തരവാദിത്വ ടൂറിസം സൊസൈറ്റി സംഘടിപ്പിക്കുന്ന ടൂറിസം മേളയിൽ കഴിഞ്ഞ വർഷങ്ങളിൽ സ്ട്രീറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി മികച്ചരീതിയിൽ ഇടപെടലുകൾ നടത്തിയ വലിയപറമ്പ് പഞ്ചായത്തിനെ ആദരിച്ചു. ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിൽനിന്ന് വലിയപറമ്പ് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ഷുക്കൂർ ഹാജിയും പഞ്ചായത്ത് മുൻ പ്രസിഡൻറ് വി.വി. സജീവനും ചേർന്ന് ഏറ്റുവാങ്ങി.
സംസ്ഥാന സർക്കാർ സ്ട്രീറ്റ് ടൂറിസം പദ്ധതിക്കായി തിരഞ്ഞെടുത്ത 10 പഞ്ചായത്തുകളിൽ ജില്ലയിൽനിന്നുള്ള ഏക പഞ്ചായത്താണ് വലിയപറമ്പ്. പദ്ധതിയുടെ മുന്നോടിയായി കഴിഞ്ഞ മൂന്ന് വർഷക്കാലം വിവിധ ടൂറിസം സ്പോട്ട് മാപ്പിങ്, സ്ട്രീറ്റ് പദ്ധതിയുടെ ശില്പശാലകൾ, ബോധവത്കരണ ക്ലാസുകൾ, സ്ത്രീസൗഹൃദ വിനോദസഞ്ചാര പദ്ധതിയുടെ ഉദ്ഘാടനം, പദ്ധതിയിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ രജിസ്ട്രേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








