ബ്രാൻഡിക്ക് പേരിടാൻ മത്സരം നടത്തിയിട്ടില്ല; ആ പരസ്യം ഞങ്ങളുടേതല്ലെന്ന് ബെവ്‌കോ ഹൈക്കോടതിയിൽ

ബ്രാൻഡിക്ക് പേരിടാൻ മത്സരം നടത്തിയിട്ടില്ല; ആ പരസ്യം ഞങ്ങളുടേതല്ലെന്ന് ബെവ്‌കോ ഹൈക്കോടതിയിൽ
ബ്രാൻഡിക്ക് പേരിടാൻ മത്സരം നടത്തിയിട്ടില്ല; ആ പരസ്യം ഞങ്ങളുടേതല്ലെന്ന് ബെവ്‌കോ ഹൈക്കോടതിയിൽ
Share  
2026 Feb 12, 05:30 PM
SAMUDRA
NISH
KWICOS
yoga
Solar

പുതുതായി പുറത്തിറക്കുന്ന ബ്രാൻഡിക്ക് പൊതുജനങ്ങളിൽ നിന്നും പേരും ലോഗോയും ക്ഷണിച്ചുകൊണ്ട് പരസ്യം നൽകിയെന്ന വിവാദത്തിൽ വിശദീകരണവുമായി ബെവ്‌കോ ഹൈക്കോടതിയെ സമീപിച്ചു. മദ്യത്തിന് പേരിടാൻ മത്സരം സംഘടിപ്പിച്ചതിനെതിരെ കോടതി വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് ബെവ്‌കോ സത്യവാങ്മൂലം സമർപ്പിച്ചത്. അത്തരമൊരു പരസ്യം തങ്ങൾ നൽകിയിട്ടില്ലെന്നും നിലവിൽ തങ്ങൾ മദ്യ ഉൽപ്പാദന രംഗത്ത് പ്രവർത്തിക്കുന്നില്ലെന്നുമാണ് ബെവ്‌കോയുടെ വാദം. അതിനാൽ തന്നെ പുതിയ മദ്യത്തിന് പേരിടാനുള്ള മത്സരത്തിന്റെ ആവശ്യം ഉദിക്കുന്നില്ലെന്നും അധികൃതർ കോടതിയെ അറിയിച്ചു.


പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ നിന്ന് പുറത്തിറക്കുന്ന ബ്രാൻഡിക്ക് പേരും ലോഗോയും നിർദ്ദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം നൽകുമെന്ന വാർത്തകൾ വലിയ ചർച്ചയായിരുന്നു. ഇതിനെതിരെ സർക്കാർ മദ്യപാനം പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിച്ച് കോടതിയിൽ ഹർജി ലഭിച്ചതിനെ തുടർന്നാണ് ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയച്ചത്. ജനുവരി ഏഴിനകം ഇമെയിൽ വഴി നിർദ്ദേശങ്ങൾ അയക്കാനായിരുന്നു നേരത്തെ പ്രചരിച്ച അറിയിപ്പിലുണ്ടായിരുന്നത്. എന്നാൽ ഈ നടപടികളിൽ നിന്നും പൂർണ്ണമായും കൈകഴുകുന്ന നിലപാടാണ് ബെവ്‌കോ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y
Solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA