സിവിൽ സ്റ്റേഷനിൽ ഇനി കളി നടക്കില്ല: അനധികൃത പാർക്കിംഗ് തടയാൻ സ്റ്റിഗർ വരുന്നു; കർശന നടപടിയുമായി അധികൃതർ

സിവിൽ സ്റ്റേഷനിൽ ഇനി കളി നടക്കില്ല: അനധികൃത പാർക്കിംഗ് തടയാൻ സ്റ്റിഗർ വരുന്നു; കർശന നടപടിയുമായി അധികൃതർ
സിവിൽ സ്റ്റേഷനിൽ ഇനി കളി നടക്കില്ല: അനധികൃത പാർക്കിംഗ് തടയാൻ സ്റ്റിഗർ വരുന്നു; കർശന നടപടിയുമായി അധികൃതർ
Share  
2026 Feb 12, 05:29 PM
SAMUDRA
NISH
KWICOS
yoga

കോഴിക്കോട് സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ രൂക്ഷമായ പാർക്കിംഗ് പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ട് അധികൃതർ പുതിയ നടപടികളിലേക്ക് കടക്കുന്നു. പുറത്തുനിന്നുള്ളവർ സിവിൽ സ്റ്റേഷൻ വളപ്പിൽ വാഹനം പാർക്ക് ചെയ്ത് മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നത് തടയാനായി സ്റ്റിഗർ സംവിധാനം ഏർപ്പെടുത്താനാണ് പ്രധാനമായും ആലോചിക്കുന്നത്. മലാപ്പറമ്പ്-മാനഞ്ചിറ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ റോഡരികിലെ പാർക്കിംഗ് സൗകര്യം പൂർണ്ണമായും ഇല്ലാതായതാണ് നിലവിലെ പ്രതിസന്ധി രൂക്ഷമാക്കിയത്. റോഡ് പണി പൂർത്തിയാകുന്നതോടെ ഇരുവശങ്ങളിലും ഫുട്പാത്ത് വരുന്നതിനാൽ ഇനി അവിടെ വാഹനം നിർത്താൻ സാധിക്കില്ല.


​ഏകദേശം 2600 ഓളം ജീവനക്കാർ ജോലി ചെയ്യുന്ന സിവിൽ സ്റ്റേഷനിൽ ഭൂരിഭാഗം പേരും സ്വന്തം വാഹനങ്ങളിലാണ് എത്തുന്നത്. എന്നാൽ നിലവിൽ 400 ഓളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം മാത്രമാണ് ഇവിടെയുള്ളത്. ഇതിന് പരിഹാരമായി വളപ്പിനുള്ളിൽ തന്നെ ചെറിയ നാല് സ്ഥലങ്ങൾ കൂടി പാർക്കിംഗിനായി കണ്ടെത്താനുള്ള നിർദ്ദേശം അധികൃതർ സമർപ്പിച്ചിട്ടുണ്ട്. നിലവിലുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ യാതൊരു ക്രമവുമില്ലാതെ പാർക്ക് ചെയ്യുന്നത് മൂലം കുറഞ്ഞ സ്ഥലത്ത് കൂടുതൽ വണ്ടികൾ നിർത്താൻ കഴിയാത്ത സാഹചര്യമുണ്ട്. പുതിയ ക്രമീകരണങ്ങൾ വരുന്നതോടെ ജീവനക്കാരുടെ വാഹനങ്ങൾ സ്റ്റിഗർ ഉപയോഗിച്ച് തിരിച്ചറിയാനും പാർക്കിംഗ് കൂടുതൽ കാര്യക്ഷമമാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA