പുതുയുഗ യാത്രയിലെ തർക്കം: മാധ്യമങ്ങൾ കാര്യങ്ങൾ ഊതിവീർപ്പിക്കുന്നുവെന്ന് വി.ഡി. സതീശൻ

പുതുയുഗ യാത്രയിലെ തർക്കം: മാധ്യമങ്ങൾ കാര്യങ്ങൾ ഊതിവീർപ്പിക്കുന്നുവെന്ന് വി.ഡി. സതീശൻ
പുതുയുഗ യാത്രയിലെ തർക്കം: മാധ്യമങ്ങൾ കാര്യങ്ങൾ ഊതിവീർപ്പിക്കുന്നുവെന്ന് വി.ഡി. സതീശൻ
Share  
2026 Feb 12, 12:18 PM
SAMUDRA
NISH
KWICOS
yoga
Solar

പുതുയുഗ യാത്രയുടെ ഭാഗമായി കുറ്റ്യാടിയിലെ പൊതുവേദിയിലുണ്ടായ അനിഷ്ട സംഭവങ്ങളെ ലഘൂകരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. വേദിയിലുണ്ടായത് ഒരു കുടുംബത്തിലെ തർക്കം പോലെ മാത്രമാണെന്നും അനാവശ്യമായി കാര്യങ്ങൾ ഊതിവീർപ്പിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സമയക്കുറവ് മൂലം സംസാരിക്കുന്നില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞതിനെ ചുറ്റിപ്പറ്റിയാണ് വിവാദങ്ങൾ ഉണ്ടായതെന്നും ഇത്തരം പ്രചാരണങ്ങൾ ജാഥയുടെ ശോഭ കെടുത്താൻ ഉദ്ദേശിച്ചുള്ള പച്ചക്കള്ളങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 60,000 വോട്ടുകൾക്ക് യുഡിഎഫ് പരാജയപ്പെട്ട മട്ടന്നൂരിൽ പോലും ജാഥയ്ക്ക് ലഭിച്ച വൻ ജനപങ്കാളിത്തം ഇതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി.


യഥാർത്ഥത്തിൽ പരിപാടിയുടെ അധ്യക്ഷനായ ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിലും ഷാഫി പറമ്പിൽ എംപിയും തമ്മിൽ പ്രസംഗിക്കുന്നതിനെച്ചൊല്ലി വേദിയിൽ വച്ച് തർക്കവും ഉന്തും തള്ളും ഉണ്ടായതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. അടുത്ത വേദിയിൽ സംസാരിക്കാമെന്നും ഇവിടെ സമയമില്ലെന്നും ഷാഫി വ്യക്തമാക്കിയിട്ടും അധ്യക്ഷൻ അത് വകവെക്കാതെ പ്രസംഗിക്കാനായി ക്ഷണിക്കുകയായിരുന്നു. ഇതിൽ അതൃപ്തി പ്രകടിപ്പിച്ച ഷാഫി രണ്ട് വാചകങ്ങളിൽ പ്രസംഗം ഒതുക്കുകയും തന്നെ നിർബന്ധിച്ചതിന് അധ്യക്ഷനെ ശാസിക്കുകയും ചെയ്തു.


നേരത്തെ വി.ഡി. സതീശനും കെ. സുധാകരനും തമ്മിലുണ്ടായ മൈക്ക് തർക്കത്തിന് പിന്നാലെ ഈ സംഭവവും തത്സമയം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറഞ്ഞു. നേതാക്കളെക്കൊണ്ട് നിറഞ്ഞ വേദി നിയന്ത്രിക്കാൻ സംഘാടകർ പാടുപെട്ടതും യുഡിഎഫിന്റെ സംഘാടനത്തിലെ പാളിച്ചയായി വിലയിരുത്തപ്പെടുന്നുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y
Solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA