യന്ത്രമെത്തി; കോട്ടയത്ത് സ്പോട്ടിലെത്തി ശൗചാലയമാലിന്യം സംസ്കരിക്കും

യന്ത്രമെത്തി; കോട്ടയത്ത് സ്പോട്ടിലെത്തി ശൗചാലയമാലിന്യം സംസ്കരിക്കും
യന്ത്രമെത്തി; കോട്ടയത്ത് സ്പോട്ടിലെത്തി ശൗചാലയമാലിന്യം സംസ്കരിക്കും
Share  
2026 Feb 12, 09:53 AM
SAMUDRA
NISH
KWICOS
yoga
Solar

എടവനക്കാട് എസ്.ഡി.പി.വൈ. സ്‌കൂളിൽ ശേഖരണ യജ്ഞം തുടങ്ങി


ചെറായി: എടവനക്കാട് എസ്.ഡി.പി.വൈ. കെ.പി.എം. ഹൈസ്കൂളും റോട്ടറി ക്ലബ് ഓഫ് മിലാനും സംയുക്തമായി സംഘടിപ്പിക്കുന്ന ഇ-വേസ്റ്റ് ശേഖരണ യജ്ഞത്തിന് തുടക്കമായി. സ്കൂളിലെ എൻ.സി.സി., സ്റ്റുഡൻ്റ് പോലീസ് കെഡേറ്റുകൾ എന്നിവർചേർന്ന് സമാഹരിച്ച ഉപയോഗശൂന്യമായ ഇലക്ട്രോണിക് വസ്‌തുക്കൾ ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കുസാറ്റ് സ്‌കൂൾ ഓഫ് മറൈൻ സയൻസ് റിട്ട. പ്രൊഫസർ ഡോ. എ.എ. മുഹമ്മദ് ഹാത്ത റോട്ടറി ക്ലബ് ഭാരവാഹികൾക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.


പ്രധാനാധ്യാപിക സി. രത്ന‌കല അധ്യക്ഷത വഹിച്ചു. ഇ-മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നത് മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ-പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് ഡോ. മുഹമ്മദ് ഹാത്ത വിദ്യാർഥികൾക്ക് വിശദീകരിച്ചു.


കൊച്ചിൻ മിലാൻ ഇമ്മീഡിയറ്റ് പാസ്റ്റ് പ്രസിഡൻ്റും റോട്ടറി ഡിസ്ട്രിക്ട് 3205 ജി.ജി.ആറുമായ ദീപ സന്തോഷ് കെഡേറ്റുകൾ സമാഹരിച്ച ഉപയോഗശൂന്യമായ ഇലക്ട്രോണിക് വസ്‌തുക്കൾ ഏറ്റുവാങ്ങി.


പി.ടി.എ. പ്രസിഡൻ്റ് ഷിജോയ് സേവ്യർ, അധ്യാപകൻ ജോർജ് അലോഷ്യസ് എന്നിവർ പ്രസംഗിച്ചു.


തങ്ങളുടെ വീടുകളിൽനിന്നും പരിസരങ്ങളിൽനിന്നുമായി ഉപയോഗശൂന്യമായ ബൾബുകൾ, വയറുകൾ, ടേപ്പ് റെക്കോഡറുകൾ, മൊബൈൽ ഫോണുകൾ, ട്യൂബ് ലൈറ്റുകൾ, സീരിയൽ ലൈറ്റുകൾ, ഫാനുകൾ, ബാറ്ററികൾ, ടിവി, കംപ്യൂട്ടർ, ലാപ്ടോപ്പുകൾ തുടങ്ങിയവയാണ് കെഡേറ്റുകൾ സമാഹരിച്ച് സ്‌കൂളിലെത്തിച്ചത്. ഇ-വേസ്റ്റ് സമാഹരണപരിപാടി വ്യാഴാഴ്‌ച വരെ തുടരും. വരുംദിവസങ്ങളിലും ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ സ്‌കൂളിൽ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.


സെയ്ന്റ് അംബ്രോസ് എൽ.പി. സ്ക്‌കൂൾ. എസ്.പി. സഭഎൽ.പി. സ്കൂൾ, ഗവ. യു.പി. സ്കൂൾ എന്നീ വിദ്യാലയങ്ങളിലെ വിദ്യാർഥികളും ഈ ഉദ്യമത്തിൽ പങ്കാളികളായി,

MANNAN
VASTHU
MN
ayur
ayur
ayur
ayur
y
Solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA