ചെറുതുരുത്തി : ഭാരതപ്പുഴയിൽ വർഷങ്ങൾക്കുശേഷം ലോറികൾ പുഴയിൽ നേരിട്ടിറക്കി മണലെടുപ്പ് ആരംഭിച്ചു. വർഷങ്ങൾക്കുമുൻപ് മണലെടുപ്പ് നിർത്തുന്നതിനുമുൻപേതന്നെ ലോറികൾ പുഴയിലിറങ്ങി മണലെടുക്കുന്നത് കോടതി നിരോധിച്ചിരുന്നു. ലോറികൾ നേരിട്ടിറക്കി വൻതോതിൽ മണൽ കയറ്റിപ്പോകുന്നതിനെത്തുടർന്നാണ് അത്തരം ഒരു ഉത്തരവ് ഇറക്കിയത്.
മണൽത്തൊഴിലാളികൾ മണൽ തലച്ചുമടായി കരയിൽ എത്തിച്ച് പാസ് പ്രകാരമുള്ള നിശ്ചിത അളവ് മണൽ ലോറിയിൽ കയറ്റിപ്പോകുകയാണ് ഇതിനെത്തുടർന്ന് ചെയ്തത്. പിന്നീട് മണലെടുപ്പ് പൂർണമായും നിർത്തി. എന്നാൽ ആദ്യ പ്രളയത്തെത്തുടർന്ന് ചെറുതുരുത്തി തടയണയിൽ അടിഞ്ഞ മണൽ നീക്കംചെയ്യാൻ നടപടി ആയിരുന്നു. പ്രളയബാധിത പ്രശ്‌നലഘൂകരണത്തിനു വേണ്ടിയാണ് ഇത്തരം ഒരു നടപടിയെടുത്തത്. കഴിഞ്ഞ വർഷം വലിയ പമ്പുകൾ ഉപയോഗിച്ച് മണൽ കരയിലേക്ക് വെള്ളത്തോടൊപ്പം അടിച്ചുകയറ്റി അരിച്ചെടുത്ത മണൽ ലോറിയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
എന്നാൽ ഈ വർഷം മാസങ്ങൾക്കുമുൻപ് പഴയ രീതിയിൽത്തന്നെ മണലെടുപ്പ് പുനരാരംഭിച്ചെങ്കിലും ഇപ്പോൾ മണൽലോറികൾ പുഴയിൽ ഇറക്കി മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ച് പുഴയിൽനിന്ന് നിരന്തരം മണലെടുക്കുകയാണ്. വൻതോതിലാണ് മണൽ ഇത്തരത്തിൽ കയറ്റിക്കൊണ്ടുപോകുന്നത്. എന്നാൽ, ഈ മണൽ പ്രദേശവാസികൾക്കോ വീടുപണിക്കോ ഒന്നും ലഭ്യമല്ല. ഇത്തരത്തിൽ എടുക്കുന്ന മണൽ ലോറികളിൽ കയറ്റി അയൽസംസ്ഥാനങ്ങളിലേക്കും വൻകിട കമ്പനികളിലേക്കുമാണ് പോകുന്നത് എന്ന ആക്ഷേപമാണ് ഉയരുന്നത്. ലോറികൾ പുഴയിൽ ഇറക്കുന്നത് സംബന്ധിച്ച് കർശനനിയന്ത്രണം വേണമെന്നും പഴയ കോടതിയുത്തരവ് പുനഃപരിശോധന നടത്തണമെന്നുമുള്ള ആവശ്യം ശക്തമാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








