എൽ.ഡി.എഫ്. കല്പറ്റ നിയോജകമണ്ഡലം വികസനമുന്നേറ്റജാഥ തുടങ്ങി

എൽ.ഡി.എഫ്. കല്പറ്റ നിയോജകമണ്ഡലം വികസനമുന്നേറ്റജാഥ തുടങ്ങി
എൽ.ഡി.എഫ്. കല്പറ്റ നിയോജകമണ്ഡലം വികസനമുന്നേറ്റജാഥ തുടങ്ങി
Share  
2026 Feb 12, 09:42 AM

ചുരൽമല : എൽ.ഡി.എഫ്. കല്പറ്റ നിയോജകമണ്ഡലം വികസനമുന്നേറ്റജാഥ തുടങ്ങി. ബുധനാഴ്ച‌ വൈകീട്ട് ചൂരൽമലയിൽ ആർ.ജെ.ഡി, സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ. ഹംസ ഉദ്ഘാടനംചെയ്തു.


മൂന്നാംതവണയും എൽ.ഡി.എഫ്. സർക്കാർ വരുമെന്നും അനുകൂലസാഹചര്യമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിനെ എതിർക്കുന്ന പ്രതിപക്ഷപാർട്ടികൾക്കുപോലും കഴിഞ്ഞ പത്തുവർഷത്തെ ജനക്ഷേമപ്രവർത്തനങ്ങൾ വിലയിരുത്തി എൽ.ഡി.എഫ്. വീണ്ടും അധികാരത്തിൽ വരില്ലെന്ന് പറയാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


സി.പി.ഐ. കല്പറ്റ മണ്ഡലം കമ്മിറ്റിയംഗം കെ.എം. തമ്പി അധ്യക്ഷത വഹിച്ചു.


എൽ.ഡി.എഫ്. ജില്ലാ കൺവീനർ സി.കെ. ശശീന്ദ്രൻ, എൻ.സി.പി. സംസ്ഥാനകമ്മിറ്റിയംഗം സി.എം. ശിവരാമൻ, എൽ.ഡി.എഫ്. കല്പറ്റ മണ്ഡലം കൺവീനർ കെ. സുഗതൻ, സി.പി.എം. കല്പറ്റ ഏരിയാ സെക്രട്ടറി വി. ഹാരിസ്, സംഘാടകസമിതി കൺവീനർ പി.വി. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.


എൽ.ഡി.എഫ്. ജില്ലാ കൺവീനർ സി.കെ. ശശീന്ദ്രനാണ് വികസനമുന്നേറ്റജാഥയുടെ ക്യാപ്റ്റൻ. ആർ.ജെ.ഡി. സംസ്ഥാനകമ്മിറ്റിയംഗം പി.കെ. അനിൽകുമാർ വൈസ് ക്യാപ്റ്റനും ഐ.എൻ.എൽ. ജില്ലാപ്രസിഡൻറ് എ.പി. അഹമ്മദ് മാനേജറുമാണ്.


വെള്ളിയാഴ്ച‌ രാവിലെ ഒൻപതിന് വടുവൻ പാലിൽനിന്ന് ജാഥ തുടങ്ങും. അരപ്പറ്റ, മേപ്പാടി, കുന്നമ്പറ്റ, ചുണ്ടേൽ, വൈത്തിരി, പൊഴുതന, അച്ചൂരാനം, തരിയോട് എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകീട്ട് 5.30-ന് പടിഞ്ഞാറത്തറയിൽ സമാപിക്കും: ശനിയാഴ്ച രാവിലെ ഒൻപതിന് വെണ്ണിയോട്ടുനിന്ന് ജാഥ തുടങ്ങും. കോട്ടത്തറ, പിണങ്ങോട്, കല്പറ്റ, മുണ്ടേരി, കമ്പളക്കാട്, കണിയാമ്പറ്റ, കരണി, മുട്ടിൽ എന്നിവിടങ്ങളിൽ പര്യടനം നടത്തി വാഴവറ്റയിൽ സമാപിക്കും.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles