'ക്വാസോ ലിബറം' അഖിലേന്ത്യ ടെക്നിക്കൽ ഫെസ്റ്റ് തുടങ്ങി

'ക്വാസോ ലിബറം' അഖിലേന്ത്യ ടെക്നിക്കൽ ഫെസ്റ്റ് തുടങ്ങി
'ക്വാസോ ലിബറം' അഖിലേന്ത്യ ടെക്നിക്കൽ ഫെസ്റ്റ് തുടങ്ങി
Share  
2026 Feb 12, 09:40 AM

മണിയൂർ : കുറുന്തോടിയിലെ കോളേജ് ഓഫ് എൻജിനീയറിങ് വടകരയിൽ 'ക്വാസോ ലിബറം' എന്നപേരിൽ അഖിലേന്ത്യ ടെക്നനിക്കൽ ഫെസ്റ്റ് സംഘടിപ്പിച്ചു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രജിസ്ട്രാർ ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്‌തു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. അഷ്റഫ് അധ്യക്ഷനായി.


രണ്ടുദിവസങ്ങളിലായി കാംപസിൽ നടന്ന ടെക്ന‌ിക്കൽ ഫെസ്റ്റിൽ കേരളത്തിലെ പ്രധാനപ്പെട്ട എൻജിനീയറിങ് ടെക്നിക്കൽ കോളേജുകളിൽനിന്നായി 3000-ത്തിലധികം വിദ്യാർഥികൾ പങ്കെടുത്തു.


എഴുത്തുകാരൻ ലിജീഷ് കുമാർ, സംവിധായകൻ ആമീർ പള്ളിക്കൽ, ടെക്ബൈഹാർട്ട് ഡയറക്‌ടറും സ്ഥാപകനുമായ ശ്രീനാഥ് ഗോപിനാഥ് എന്നിവർ മുഖ്യതിഥികളായി.


വിനോദ് പൊട്ടക്കുളത്ത്, ഷൈജ പാലിച്ചേരിമീത്തൽ, പി.എം. സതീഷ് കുമാർ, കെ. അനൂപ്, ടി. നിതിൻ, പി.കെ. ശശിധരൻ, എസ്. ശ്രീന, ആർ.ജി. രാഗി, കെ. സൗമ്യൻ, ആർ. ദീപ, എസ്. സുജിത്ത്, കെ. ഷിജിത്ത്, സി. അബിൻ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles