കോരപ്പുഴയുടെ ആഴം വീണ്ടെടുക്കൽ പ്രവൃത്തി
എലത്തൂർ: കോരപ്പുഴയുടെ ആഴം വീണ്ടെടുക്കൽ പ്രവൃത്തിനടക്കുന്ന പദ്ധതി മേഖലയിൽ അസിസ്റ്റന്റ് കളക്ടറുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പിൻ്റെ പരിശോധന,
വെള്ളിയാഴ്ച കളക്‌ടർ സർവകക്ഷിയോഗം വിളിച്ചതിന് മുന്നോടിയായാണ് അസിസ്റ്റൻ്റ് കളക്‌ടർ ഡോ. എസ്. മോഹനപ്രിയ സ്ഥലം സന്ദർശിച്ചത്. ഇത് സംബന്ധിച്ച റിപ്പോർട്ട് കളക്ടർക്ക് കൈമാറും. ജലസേചനവകുപ്പ് ഉദ്യോഗസ്ഥരിൽനിന്ന് അസി. കളക്‌ടർ വിവരങ്ങൾ ശേഖരിച്ചു. അഴിമുഖം വരെയുള്ള 1600 മീറ്ററിൽ അടിഞ്ഞുകൂടിയ 1,80,000 ക്യുബിക് മീറ്റർ എക്കലും മണലും ചളിയും കലർന്ന മിശ്രിതമാണ് നീക്കം ചെയ്യേണ്ടതെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. മൂന്നരമീറ്റർ ആഴത്തിൽനിന്നാണ് ഇത് ശേഖരിക്കുന്നത്. 45000 ക്യൂബിക് മീറ്റർ മണൽ ഇതുവരെ നീക്കം ചെയ്തു. പതിനേഴായിരം ക്യുബിക് മീറ്റർ മണൽവിൽപ്പന നടത്തി. ചളി കലർന്ന മണൽ രണ്ടുപ്രാവശ്യം ശുദ്ധീകരിച്ച ശേഷമാണ് സർക്കാർ മാനദണ്ഡപ്രകാരം വിൽക്കുന്നത്.
തീരത്ത് താത്കാലിക കുളം സജ്ജമാക്കിയാണ് മണലും ചെളിയും കഴുകി വേർതിരിക്കുന്നത്. കുഴിയിൽ നിന്നും മാറ്റിയ മണൽ തീരത്തുതന്നെ പ്രത്യേകം സൂക്ഷിച്ചിട്ടുണ്ട്.
തീരത്ത് കുഴിയെടുത്ത് അതിൽനിന്ന് മണൽ കടത്തിയെന്നാരോപിച്ചായിരുന്നു പ്രാദേശിക പ്രതിഷേധം ഉയർന്നത്.
ചെളിയും മണലും നീക്കുന്നതിനും മണൽ വിൽപ്പന നടത്തുന്നതിനുമുള്ള ചുമതല ടെൻഡറിലൂടെ ലഭിച്ചത് ഒരേ കരാറുകാരനാണ്.
ട്രഷറിയിൽ ചെലാൻ അടച്ചശേഷം നൽകുന്ന പാസ് ഉപയോഗിച്ചാണ് മണൽ വിൽപ്പന നടത്തുന്നത് തുടങ്ങിയ കാര്യങ്ങൾ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
പ്രാദേശികമായ എതിർപ്പിനെ ത്തുടർന്ന് രണ്ടാഴ്‌ചയോളമായി പ്രവൃത്തി മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് കളക്ടർ വിഷയത്തിൽ ഇടപെട്ടത്.
ജലസേചനവകുപ്പ് സൂപ്രണ്ടിങ് എൻജിനിയറും മറ്റു ഉദ്യോഗസ്ഥ സംഘവും കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചിരുന്നു. എക്‌സികുട്ടീവ് എൻജിനീയർ യു. ഗിരീഷ് കുമാർ, അസി. എക്‌സിക്യുട്ടീവ് എൻജിനിയർ രഞ്ജിത്ത് എന്നിവർ അസിസ്റ്റൻറ് കളക്‌ടറോടൊപ്പം ഉണ്ടായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








