വടകര: വില്ല്യാപ്പള്ളി-ചേലക്കാട് റോഡ് നവീകരണത്തിന്റെ ഭാഗമായി വില്ല്യാപ്പള്ളി ടൗണിലെ കലുങ്ക് പുനർനിർമാണത്തിനായി പൊളിച്ചപ്പോൾ വലിയ തോതിൽ മലിനജലവും കക്കൂസ് മാലിന്യവും ഒഴുകിയെത്തി. ഇതോടെ പ്രദേശം മുഴുവൻ ദുർഗന്ധം പടരുകയും തൊഴിലാളികൾക്ക് ജോലി തുടരാനാകാത്ത സാഹചര്യമുണ്ടാവുകയും ചെയ്തു. പദ്ധതി നിർവഹണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി.) എക്സിക്യൂട്ടീവ് എൻജിനിയർ ഈ വിഷയം ചൂണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി.
തുടർന്ന് ബുധനാഴ്ച പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രഭാകരന്റെ നേതൃത്വത്തിൽ ടൗണിൽ പരിശോധന നടത്തി. ഓവുചാൽ സ്ലാബുകൾ മാറ്റി നടത്തിയ വിശദമായ പരിശോധനയിൽ, സമീപത്തെ രണ്ട് വലിയ കെട്ടിടങ്ങളിൽ നിന്നുള്ള സെപ്റ്റിക് മാലിന്യം ഉൾപ്പെടെയുള്ളവ പൈപ്പുകൾ വഴി നേരിട്ട് ഓവുചാലിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തി. പണി തുടങ്ങിയ സമയത്ത് കലുങ്കിൽ വെള്ളമില്ലായിരുന്നുവെങ്കിലും പിന്നീട് ക്രമേണ മലിനജലം വന്നു നിറയുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
നിലവിൽ മാലിന്യം ഒഴുക്കുന്ന പൈപ്പുകൾ അടച്ചിട്ടുണ്ടെങ്കിലും പ്രദേശത്ത് വലിയ ജനരോഷമാണ് ഉയരുന്നത്. പഞ്ചായത്ത് അധികൃതരുടെ മുൻപുള്ള അനാസ്ഥയാണ് ഇത്തരമൊരു നിയമവിരുദ്ധമായ പ്രവൃത്തി തുടരാൻ കാരണമെന്ന് ആക്ഷേപമുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയും സി.പി.ഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. റോഡ് നിർമ്മാണം സുഗമമായി പൂർത്തിയാക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








