കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഷിംജിതയ്ക്ക് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ 21 ദിവസമായി റിമാൻഡിൽ കഴിഞ്ഞിരുന്ന ഷിംജിതയ്ക്ക് കർശനമായ വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം നൽകിയത്. മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണമെന്നും, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. കൂടാതെ, അമ്പതിനായിരം രൂപയുടെ രണ്ട് ആൾജാമ്യവും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പാടില്ലെന്ന വ്യവസ്ഥയും കോടതി മുൻപോട്ടു വെച്ചിട്ടുണ്ട്.
നേരത്തെ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെത്തുടർന്നാണ് പ്രതിഭാഗം സെഷൻസ് കോടതിയെ സമീപിച്ചത്. ഫോൺ, ലാപ്ടോപ്പ് എന്നിവയുടെ ഫോറൻസിക് പരിശോധനാ ഫലം വരുന്നത് വരെ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചിരുന്നു. വീഡിയോയിൽ എഡിറ്റിംഗ് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ആത്മഹത്യാ പ്രേരണാ കുറ്റം മാത്രം ചുമത്തപ്പെട്ട ഷിംജിത പരിശോധനാ ഫലം വരുന്നത് വരെ ജയിലിൽ തുടരേണ്ടതില്ലെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ബസിൽ വെച്ച് തന്നോട് മോശമായി പെരുമാറിയെന്ന തരത്തിൽ ഷിംജിത പ്രചരിപ്പിച്ച വീഡിയോയെ തുടർന്നാണ് ദീപക് ആത്മഹത്യ ചെയ്തത്. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് ജനുവരി 21-നാണ് വടകരയിലെ ബന്ധുവീട്ടിൽ വെച്ച് ഷിംജിതയെ പോലീസ് അറസ്റ്റ് ചെയ്തത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








