പോലീസിനെക്കുറിച്ച് സമൂഹത്തിനുണ്ടായിരുന്ന ധാരണ മാറ്റാനായി-സജി ചെറിയാൻ

പോലീസിനെക്കുറിച്ച് സമൂഹത്തിനുണ്ടായിരുന്ന ധാരണ മാറ്റാനായി-സജി ചെറിയാൻ
പോലീസിനെക്കുറിച്ച് സമൂഹത്തിനുണ്ടായിരുന്ന ധാരണ മാറ്റാനായി-സജി ചെറിയാൻ
Share  
2026 Feb 11, 08:55 AM

ആലപ്പുഴ പോലീസ് വിഭാഗം ഒരുപാടു മെച്ചപ്പെട്ടെന്നും പത്തു വർഷം മുൻപ് പോലീസിനെക്കുറിച്ച് സമൂഹത്തിനുണ്ടായിരുന്ന ധാരണയിൽ വലിയ മാറ്റം വരുത്താൻ കഴിഞ്ഞുവെന്നും മന്ത്രി സജി ചെറിയാൻ. സർക്കാർ ഉദ്ദേശിക്കുന്ന തലത്തിലേക്ക് പോലീസ് എത്തിയിട്ടില്ല.


എന്നിരുന്നാലും പോലീസ് സേനയുടെ പെരുമാറ്റത്തിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്. ഇതുകൊണ്ട് നിയമസഭയിൽ പോലീസിനെതിരേ പ്രതിപക്ഷത്തിന് ഒരു അടിയന്തര പ്രമേയം അവതരിപ്പിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


എച്ച്.സലാം എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു‌തു. കെ.പി.ഒ.എ. ജില്ലാ പ്രസിഡൻ്റ് കെ.പി. ധനീഷ് അധ്യക്ഷനായി. കെ.പി.ഒ.എ. ജില്ലാ സെക്രട്ടറി സി.ആർ. ബിജു, കെ.പി.ഒ.എ. സംസ്ഥാന വൈസ് പ്രസിഡന്റ്റ് ആർ.കെ. ജ്യോതിഷ്, കെ.പി.എസ്.ഒ.എ. സംസ്ഥാന പ്രസിഡന്റ് ഡിവൈ.എസ്.പി എം.ആർ. മധുബാബു. കെ.പി.എ. സെക്രട്ടറി ആന്റണി രതീഷ്, വി. വിവേക്, ബെൻസിഗർ ഫെർണാണ്ടസ് തുടങ്ങിയവർ സംസാരിച്ചു.


അഴിമതിപ്പണം ആശുപത്രിയിൽചെലവാക്കാനേ കാണൂ. സജി ചെറിയാൻ


ആലപ്പുഴ: അഴിമതി നടത്തിവാങ്ങുന്ന പണം ആശുപത്രിയിൽ ചെലവാക്കാനേ കാണൂവെന്ന് മന്ത്രി സജി ചെറിയാൻ. പോലീസ് ഉദ്യോഗസ്ഥർ അനാവശ്യവിരുന്നുകളിൽ പങ്കെടുക്കുന്നതും അനാവശ്യ ചങ്ങാത്തംകൂടുന്നതും ഒഴിവാക്കണം. ഇതൊക്കെ വിരമിച്ചിട്ടു മതി. മാന്യമായ ശമ്പളം സേനയിലുണ്ട്. പോലീസിൻ്റെ കൈകൾ ശുദ്ധമായിരിക്കണം. നിയമം നടപ്പാക്കുകയും അതു പാലിക്കുകയും ചെയ്യേണ്ടവർ ജാഗ്രതയില്ലാതെ പ്രവർത്തിക്കുമ്പോൾ സമൂഹത്തിൽ തെറ്റായ പല സന്ദേശങ്ങളും എത്തുമന്ന് അദ്ദേഹം പറഞ്ഞു..


വർഗീയതയോടു സമരസപ്പെടുന്ന ചില പുഴുക്കുത്തകൾ പോലീസ് സേനയിലുണ്ട്. വിദ്യാഭ്യാസമേറെയുള്ള ശാസ്ത്രയുഗത്തിലെ പോലീസാണുള്ളത്. വർഗീയമായ ചേരിതിരിവുണ്ടാക്കാൻ ശ്രമിക്കുന്നവർ സേനയിൽ നുഴഞ്ഞുകയറിയാൽ രാജ്യത്തേത്തന്നെ ഇല്ലാതാക്കും. ഷോ കാണിക്കാൻ ഇറങ്ങുന്ന ആളുകൾ സേനയിലുണ്ട്. ഒരുതരത്തിലും പോലീസ് സേനയിലെ ക്രിമിനലുകളെ സർക്കാർ വെച്ചുപൊറുപ്പിക്കില്ല - അദ്ദേഹം വ്യക്തമാക്കി.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles