കാലിക്കറ്റിൽ വി.സി.ക്കെതിരേ ബാനർ: വിവാദമായതോടെ മാറ്റി

കാലിക്കറ്റിൽ വി.സി.ക്കെതിരേ ബാനർ: വിവാദമായതോടെ മാറ്റി
കാലിക്കറ്റിൽ വി.സി.ക്കെതിരേ ബാനർ: വിവാദമായതോടെ മാറ്റി
Share  
2026 Feb 11, 08:52 AM

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലറെ അവഹേളിക്കുന്ന വാചകങ്ങളോടുകൂടിയ ബാനർ. ഞായറാഴ്‌ച രാത്രിയോടെ ഉയർന്ന ബാനർ അടുത്തദിവസം രാത്രിയോടെ അപ്രത്യക്ഷമായി. ഓടിയൊളിച്ചാൽ ഒതുങ്ങുന്നതല്ല വിദ്യാർഥിസമരങ്ങൾ; കൂട്ട രവി മറുപടി തന്നേപറ്റൂ' എന്ന വാചകത്തോടെയാണ് എസ്.എഫ്.ഐ. എന്ന പേരിൽ ഭരണകാര്യാലയത്തിനു മുന്നിലായി ബാനറുയർന്നത്.


സർവകലാശാലാ ലൈബ്രറി 24 മണിക്കൂറും പ്രവർത്തിപ്പിക്കണമെന്നും വിദ്യാർഥികൾക്ക് കാമ്പസിൽ വൈഫൈ സംവിധാനം ഒരുക്കണമെന്നുള്ളടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് എസ്.എഫ്.ഐ. ആറിന് സമരം സംഘടിപ്പിച്ചിരുന്നു. തുടർന്നുണ്ടായ ചർച്ചയ്ക്കിടെ വി.സി. ഇറങ്ങിപ്പോയതാണ് ബാനർ പ്രതിഷേധത്തിനുപിന്നിൽ.


വ്യക്തിപരമായ കാരണങ്ങളാലാണ് ചർച്ച പൂർത്തീകരിക്കാതെ ഇറങ്ങിയതെന്ന് വി.സി. പ്രതികരിച്ചിരുന്നു. ബാനർ ഉയർന്നതോടെ തിങ്കളാഴ്‌ച വിഷയം ചർച്ചയായി. രാത്രിയോടെ ബാനർ അപ്രത്യക്ഷമായി. മാറ്റിയതാരാണെന്നതിൽ ആർക്കും വ്യക്തതയില്ല.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles