ആരോഗ്യപ്രശ്ന‌ങ്ങളുണ്ടാക്കുന്നതായി പരാതി

ആരോഗ്യപ്രശ്ന‌ങ്ങളുണ്ടാക്കുന്നതായി പരാതി
ആരോഗ്യപ്രശ്ന‌ങ്ങളുണ്ടാക്കുന്നതായി പരാതി
Share  
2026 Feb 11, 08:48 AM

ഫ്ലാറ്റ് പരിസരത്ത് കെട്ടിക്കിടക്കുന്ന മലിനജലം


കൊടുവള്ളി: ഫ്ലാറ്റ് പരിസരത്ത് മലിനജലം കെട്ടിക്കിടക്കുന്നതിനാൽ സമീപവാസികൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നതായി പരാതി. കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം പനോളിത്താഴത്തെ ഫ്ലാറ്റ് പരിസരത്താണ് മലിനജലം കെട്ടിക്കിടക്കുന്നത്.


ഇവിടെ കൊതുകുശല്യം രൂക്ഷമായതായും പരാതിയുണ്ട്. വർഷങ്ങളായി ഫ്ലാറ്റ് പരിസരം പ്ലാസ്റ്റിക് കവറുകളും ചപ്പുചവറുകളും നിറഞ്ഞ് വൃത്തിഹീനമായി കിടക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. മാലിന്യങ്ങൾ അഴുകി കറുത്ത കുഴമ്പുരൂപത്തിലാണ് മലിനജലമുള്ളത്. ഈ അവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആറുമാസംമുൻപ് നഗരസഭ ആരോഗ്യവിഭാഗത്തിന് നാട്ടുകാർ പരാതി നൽകിയിരുന്നു. എന്നാൽ, നടപടികളൊന്നും ഉണ്ടായില്ല. ഇപ്പോൾ സമീപത്തെ ഒരു വീട്ടിലെ മൂന്നുപേർക്ക് വയറിളക്കം പിടിപെട്ടതോടെയാണ് നാട്ടുകാർ നഗരസഭആരോഗ്യവിഭാഗത്തിന് വീണ്ടും പരാതി നൽകിയത്. വീട്ടുകിണറിലെ വെള്ളം ലാബിൽ പരിശോധനയ്ക്ക് നൽകുമെന്ന് വീട്ടുടമ പറഞ്ഞു. നഗരസഭയിലെ എല്ലാ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഹരിതകർമസേന ശേഖരിക്കാറുണ്ട്. എന്നാൽ, ഈ ഫ്ലാറ്റ് പരിസരത്താകെ പ്ലാസ്റ്റിക് കവറുകളും മറ്റും വലിച്ചെറിഞ്ഞ നിലയിലാണ്. മലിനജലം കെട്ടിക്കിടക്കുന്നതു സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും കർശനനടപടി സ്വീകരിക്കുമെന്നും നഗരസഭഹെൽത്ത് ഇൻസ്പെക്‌ടർ അറിയിച്ചു. ഫ്ലാറ്റ് ഉടമ വിദേശത്താണുള്ളത്. എങ്കിലും കെട്ടിടത്തിന്റെ നടത്തിപ്പുകാർക്കും ഫ്ലാറ്റിലെ താമസക്കാർക്കും നോട്ടീസ് നൽകുമെന്നും ഹെൽത്ത് ഇൻസ്പെക്ട‌ർ പറഞ്ഞു. പ്രശ്നത്തിൽ നഗരസഭ ശക്തമായി ഇടപെടുമെന്നും ഉടൻ പരിഹാരം കാണുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.വീഡിയോ കാണാൻ സ്‌കാൻ ചെയ്യുക

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles