കോരപ്പുഴയുടെ ആഴം വീണ്ടെടുക്കൽ പ്രവൃത്തി
എലത്തൂർ: കോരപ്പുഴയുടെ ആഴം വീണ്ടെടുക്കൽ പ്രവൃത്തി പുനരുജ്ജീവിപ്പിക്കാൻ ജില്ലാ ഭരണകൂടം ഇടപെടുന്നു. 13-ന് കളക്ടർ സർവകക്ഷിയോഗം വിളിച്ചു.
ഫെബ്രുവരി 28-നുള്ളിൽ പൂർത്തിയാക്കേണ്ട പദ്ധതി പ്രാദേശിക എതിർപ്പിനെ തുടർന്ന് രണ്ടാഴ്ചയോളമായി മുടങ്ങിക്കിടക്കുകയാണ്.
യോഗത്തിന് മുന്നോടിയായി പ്രവൃത്തിയുടെ സമഗ്ര റിപ്പോർട്ട് കളക്‌ടർ ആവശ്യപ്പെട്ടു. ജലസേചനവകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ഇത് സംബന്ധിച്ച റിപ്പോർട്ട് കളക്ടർക്ക് കൈമാറി. മന്ത്രി എ.കെ. ശശീന്ദ്രൻ്റെ നിർദേശപ്രകാരമാണ് കളക്ടർ സർവകക്ഷിയോഗം വിളിച്ചത്.
കരാർകമ്പനി മണൽ കടത്തുന്നുവെന്ന ആരോപണത്തെ തുടർന്ന് ജലസേചനവകുപ്പ് സൂപ്രണ്ടിങ് എൻജിനിയറുടെ നേതൃത്വത്തിൽ പദ്ധതിമേഖലയിൽ നടത്തിയ പരിശോധനയുടെ വിവരങ്ങളും കളക്ടറെ ധരിപ്പിക്കും.
അനധികൃതമായി മണൽ കടത്തിയില്ലെന്നാണ് ഉദ്യോഗസ്ഥസംഘത്തിൻ്റെ വിലയിരുത്തൽ.
പുഴയിൽനിന്ന് നീക്കുന്ന ചെളികലർന്ന മണൽ വേർതിരിച്ച് തീരത്ത് സൂക്ഷിച്ചശേഷം സർക്കാർ മാനദണ്ഡപ്രകാരം വിൽപ്പന നടത്തുന്നുവെന്നാണ് ജലസേചനവകുപ്പ്
വിശദീകരിക്കുന്നത്. ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് പ്രവൃത്തിയുടെ പരിശോധനയും നടന്നതായി കളക്‌ടർക്ക് നൽകിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
ആശങ്ക പരിഹരിക്കും -മന്ത്രി ശശീന്ദ്രൻ
പദ്ധതി സംബന്ധിച്ച് ഉയർന്ന ആശങ്ക പരിഹരിച്ച് പ്രവൃത്തി വേഗത്തിൽ പുനരാരംഭിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ചിലരൊക്കെ പദ്ധതി മുടക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.
പുഴയിൽനിന്ന് ചെളിയും മണലും നീക്കംചെയ്യുന്നതിനും ചെളികലർന്ന മണൽ വിൽപ്പന നടത്തുന്നതിനും രണ്ട് കരാറുകളാണുള്ളത്. ഇത് രണ്ടും ഒരേ കരാറുകാരൻതന്നെയാണ് ടെൻഡറിലൂടെ ഏറ്റെടുത്തിട്ടുള്ളത്.
മണലിന് കളക്ടർ നിശ്ചയിച്ച തുക ഇവരിൽനിന്ന് സർക്കാർ ഈടാക്കുന്നുമുണ്ട്.
മണൽ കൊണ്ടുപോവുന്നതിനായി നിർമിച്ച റോഡിനെതിരേ പരാതിവന്നതോടെ പുതിയ റോഡ് താത്കാലികമായി നിർമിച്ചു. അവിടെയും ചിലർ പ്രശ്‌നമുണ്ടാക്കുകയാണ്.
പദ്ധതി നടക്കരുതെന്നാണ് ഒരു കൂട്ടർ ആഗ്രഹിക്കുനത്. ചിലർ തെറ്റിദ്ധാരണയുടെ പുറത്താണ് ഇതിനെതിരേ രംഗത്തുവരുന്നത് -മന്ത്രി പറഞ്ഞു. കരാറുകാരൻ്റെ ഭാഗത്ത് തെറ്റായ പ്രവണതയെന്തെങ്കിലും ഉണ്ടായാൽ അതും പരിശോധിക്കും.
കരാറുകാരന് പ്രവൃത്തി നടത്താൻ പോലീസ് സംരക്ഷണം ഹൈക്കോടതി നൽകിയിട്ടുണ്ടെങ്കിലും എല്ലാവരുടെയും സഹകരണം ഉറപ്പാക്കി പദ്ധതി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
തീരദേശജനതയുടെ ആവശ്യം പരിഗണിച്ച് നിർദിഷ്ടമേഖലയിൽ കടൽഭിത്തി നിർമിക്കുന്നതിന് 2.1 കോടി രൂപ സർക്കാർ പുതുതായി അനുവദിച്ചതായും മന്ത്രി പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








