സ്വയം രൂപകല്പനചെയ്‌ത സുരക്ഷാ ഉപകരണങ്ങൾ കൈമാറി ഫോറസ്റ്റ് ഓഫീസർ

സ്വയം രൂപകല്പനചെയ്‌ത സുരക്ഷാ ഉപകരണങ്ങൾ കൈമാറി ഫോറസ്റ്റ് ഓഫീസർ
സ്വയം രൂപകല്പനചെയ്‌ത സുരക്ഷാ ഉപകരണങ്ങൾ കൈമാറി ഫോറസ്റ്റ് ഓഫീസർ
Share  
2026 Feb 11, 08:37 AM

കൊട്ടിയൂർ : സ്ഥാനക്കയറ്റം ലഭിച്ച് തളിപ്പറമ്പ് റെയ്ഞ്ചിലേക്ക് പോകുന്ന ഉദ്യോഗസ്ഥൻ സഹപ്രവർത്തകർക്കും വനംവകുപ്പിനും മുതൽക്കൂട്ടാകുന്ന ഉപകരണങ്ങൾ സ്വന്തമായി നിർമിച്ച് നൽകി. കൊട്ടിയൂർ റെയ്ഞ്ച് മണത്തണ സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറായ പി.വി. സജിത്താണ് ഉപകരണങ്ങൾ കൈമാറിയത്. നാലരവർഷത്തോളം മണത്തണ സെക്ഷനിൽ സേവനമനുഷ്ഠിച്ച സജിത്തിന് സെക്ഷൻ ഫോറസ്റ്റ് ഓഫീസറായാണ് തളിപ്പറമ്പ് റെയ്ഞ്ചിലെ സ്പെഷ്യൽ ഡ്യൂട്ടി വിഭാഗത്തിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. പുതിയ ചുമതലയിലേക്ക് പോകുന്നതിന് മുൻപായി കൊട്ടിയൂർ റെയ്‌ഞ്ചിലെ വിവിധ സെക്ഷനുകൾക്കും ആർ.ആർ.ടി.ക്കും വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന മൂന്ന് ഉപകരണങ്ങളാണ് ഇദ്ദേഹം സ്വന്തമായി രൂപകല്പന ചെയ്ത് നിർമിച്ചുനൽകിയത്.


കാടുവെട്ടിത്തെളിക്കാനും മറ്റും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഹാൻഡ് വീഡ് നൈഫ്, വനത്തിനുള്ളിലെ ഫെൻസിങ് റോപ്പും മറ്റും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന റോപ്പ് റോളർ, വന്യജീവികളെ തുരത്തുന്നതിനും മറ്റും സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഫയർ ലോഞ്ചർ എന്നിവയാണ് സജിത്ത് രൂപകല്പന ചെയ്തത്. കൊട്ടിയൂർ റെയ്ഞ്ചിന് കീഴിലുള്ള പാലുകാച്ചി വനസംരക്ഷണ സമിതിയുടെ സെക്രട്ടറിയായും സജിത്ത് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles