എടക്കാട് : നടാൽ റെയിൽവേ ഗേറ്റ് കടന്നുവരുന്ന വാഹനങ്ങൾക്ക് ദേശീയപാതയുടെ സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിന് വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ-തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസുകൾ നടത്തിവന്ന സമരം പിൻവലിച്ചു. കെ. സുധാകരൻ എം.പി.യുടെ സാന്നിധ്യത്തിൽ കളക്ടറേറ്റിൽ നടന്ന യോഗത്തെതുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്.
എടക്കാട് അടിപ്പാത നിർമിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാരിൽ ശക്തമായ സമ്മർദം നടത്താമെന്നും കണ്ണൂരിലെ പാർലമെൻ്റംഗങ്ങളുമായി ചേർന്ന് കേന്ദ്ര ഗതാഗതമന്ത്രി നിധിൻ ഗഡ്‌കരിയുമായി വിഷയം വീണ്ടും ചർച്ചചെയ്യാമെന്നും കെ. സുധാകരൻ ഉറപ്പുനൽകിയതായി ബസുടമസ്ഥ സംഘടനാ ഭാരവാഹികൾ അറിയിച്ചു. ഫെബ്രുവരി അഞ്ചിനാണ് സമരം തുടങ്ങിയത്. സമരത്തെ തുടർന്ന് ഈ റൂട്ടിൽ യാത്രക്ലേശം രൂക്ഷമായിരുന്നു. ഊർപ്പഴച്ചിക്കാവ് റോഡിലെ അടിപ്പാതയുടെ ഉയരം വർധിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ചയായി. കണ്ണൂരിൽനിന്ന് നടാൽ റെയിൽവേ ഗേറ്റ് കടന്നുവരുന്ന വാഹനങ്ങൾ ദേശീയപാത 66-ൻ്റെ സർവീസ് റോഡിലേക്ക് എങ്ങനെ പ്രവേശിക്കുമെന്നത് സംബന്ധിച്ച് ദേശീയപാത അതോറിറ്റിക്ക് ഇതുവരെ വ്യക്തമായ മറുപടി നൽകാനായിട്ടില്ല. ഒ.കെ.യു.പി. സ്കൂളിന് സമീപത്തുകൂടിയാണ് വാഹനങ്ങൾ ദേശീയപാതയിലേക്കും സർവീസ് റോഡിലേക്കും പ്രവേശിക്കുന്നത്. ഈ ഭാഗം അടയ്ക്കുന്നതോടെ പ്രതിസന്ധി രൂക്ഷമാകും. നേരത്തെ നിർമാണ പ്രവൃത്തി കർമസമിതി തടഞ്ഞിരുന്നു. മേയർ പി. ഇന്ദിര, ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, സ്ഥിരം സമിതി അധ്യക്ഷൻ റിജിൽ മാക്കുറ്റി, രാഹുൽ കായൽ, രാജ്‌കുമാർ കരുവാരത്ത്, പി.കെ. പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








