കൊച്ചി : കണ്ടൽ കക്കയെ ഹാച്ചറിയിൽ കൃത്രിമമായി പ്രജനനം നടത്തുന്നതിൽ വിജയിച്ച് കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനം. ലഭ്യത കുറഞ്ഞുവരുന്ന ഈ കക്കവർഗത്തെ സംരക്ഷിക്കുന്നതിനും കൃഷിയിലൂടെ തീരദേശവാസികൾക്ക് പുതിയ വരുമാനമാർഗം ഒരുക്കുന്നതിനും വഴിതുറക്കുന്നതാണ് ഈ ശാസ്ത്രീയനേട്ടം. സി.എം.എഫ്.ആർ.ഐ.യിലെ മാരിക്കൾച്ചർ വിഭാഗം ശാസ്ത്രജ്ഞരാണ് ജിലോയ്‌ന ഇറോസ എന്ന ശാസ്ത്രനാമമുള്ള കക്കയുടെ വിത്തുത്പാദന സാങ്കേതികവിദ്യ വികസിപ്പിച്ചത്. സംസ്ഥാനത്ത് വടക്കൻ കേരളത്തിലാണ് ഇവയെ കൂടുതലായി കാണപ്പെടുന്നത്. എന്നാൽ പലവിധ വെല്ലുവിളികൾ കാരണം ഇവയുടെ ലഭ്യത കുറഞ്ഞുവരുകയാണ്. പോഷകഗുണമേറിയ വിഭവമായാണിത് കണക്കാക്കപ്പെടുന്നത്.
അനിയന്ത്രിതമായ കക്കവാരൽ, മലിനീകരണം, കണ്ടൽക്കാടുകളുടെ നാശം എന്നിവ ഇവ കുറയുന്നതിനുള്ള കാരണമാകുന്നുണ്ട്. പുതിയ സാങ്കേതികവിദ്യവഴി ഉത്പാദിപ്പിക്കുന്ന കക്കക്കുഞ്ഞുങ്ങളെ കണ്ടൽവനങ്ങളിൽ നിക്ഷേപിക്കുന്നതിലൂടെ വംശനാശഭീഷണി ഒഴിവാക്കാനും ഉത്പാദനം കൂട്ടാൻ വഴിയൊരുക്കും. കൂടാതെ, കുറഞ്ഞ ചെലവിൽ ഇവയെ വളർത്തിയെടുക്കാനുള്ള കൃഷിരീതികൾ വികസിപ്പിക്കുന്നതോടെ തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും സുസ്ഥിരമായ ഉപജീവനമാർഗവും ഉറപ്പാക്കാൻ സാധിക്കും. അതിജീവനം വർധിപ്പിച്ച് വൻതോതിൽ വിത്തുത്പാദനം നടത്തുന്നതിനുള്ള ശ്രമങ്ങൾ സി.എം.എഫ്.ആർ.ഐ.യിൽ പുരോഗമിക്കുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








