തെരുവുനായ ശല്യം തീരുന്നില്ല; ഗത്യന്തരമില്ലാതെ 200

തെരുവുനായ ശല്യം തീരുന്നില്ല; ഗത്യന്തരമില്ലാതെ 200
തെരുവുനായ ശല്യം തീരുന്നില്ല; ഗത്യന്തരമില്ലാതെ 200
Share  
2026 Feb 10, 10:14 AM

കുറ്റിപ്പുറം : കുറ്റിപ്പുറം റെയിൽവേസ്റ്റേഷൻ പ്ളാറ്റ്ഫോമിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽനിന്ന് വിദ്യാർഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തിങ്കളാഴ്‌ച രാവിലെ കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിക്കു നേരേയാണ് ഒന്നാംനമ്പർ പ്ളാറ്റ്ഫോമിൽ തമ്പടിച്ചിരുന്ന തെരുവുനായ്ക്കൾ പാഞ്ഞടുത്തത്. കുരച്ചുവന്ന


തെരുവുനായക്കൂട്ടത്തിൻ്റെ സമീപത്തുനിന്ന് വിദ്യാർഥി ഓടി രക്ഷപ്പെടുകയായിരുന്നു.

സ്കൂളിലേക്ക് എളുപ്പത്തിലെത്താനാണ് വിദ്യാർഥി പ്ളാറ്റ്ഫോമിലൂടെ യാത്രചെയ്തത്.

റെയിൽവേസ്റ്റേഷനിലും തൊട്ടടുത്തുള്ള ബസ്സ്റ്റാൻഡിലും തെരുവുനായ ശല്യം വർധിച്ചുവരുകയാണ്.

അക്രമവാസനയിൽ തെരുവുനായ്ക്കൾ യാത്രക്കാർക്കുനേരേ പാഞ്ഞടുക്കുന്നതും പതിവാണ്.


റെയിൽവേസ്റ്റേഷൻ പരിസരത്തു മാത്രമായി ഇരുപതിൽപ്പരം തെരുവുനായ്ക്കൾ അലയുന്നുണ്ട്. റെയിൽവേ ഹെൽത്ത് ഇൻസ്പെക്ടർ കുറ്റിപ്പുറം പഞ്ചായത്തധികൃതർക്ക് നിരവധിതവണ തെരുവുനായ്ക്കളെ പ്ളാറ്റ്ഫോമിൽനിന്ന് പിടികൂടണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്.


എന്നാൽ ഇതുവരെയും യാതൊരു നടപടിയുമുണ്ടായിട്ടില്ല.


ദിനംപ്രതി നൂറുകണക്കിന് യാത്രക്കാർ എത്തുന്ന സ്റ്റേഷനാണിത്. യാത്രക്കാർ ഭക്ഷണാവശിഷ്ട‌ങ്ങൾ സ്റ്റേഷൻ പരിസരത്ത് അലക്ഷ്യമായി വലിച്ചെറിയുന്നതും തെരുവുനായ്ക്കൾ ഇവിടെ തമ്പടിക്കുന്നതിന് പ്രധാന കാരണമാകുന്നുണ്ട്. തെരുവുനായ്ക്കളെ റെയിൽവേസ്റ്റേഷൻ പരിസരത്തുനിന്ന് പിടികൂടുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ ഹെൽത്ത് ഇൻസ്പെക്ടർ തിങ്കളാഴ്‌ച വീണ്ടും കുറ്റിപ്പുറം പഞ്ചായത്തധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles