അവസാനമണിക്കൂറിലും പിന്നോട്ടില്ല അടിപ്പാതയ്ക്കായി ഉപവാസം ഇന്ന്

അവസാനമണിക്കൂറിലും പിന്നോട്ടില്ല അടിപ്പാതയ്ക്കായി ഉപവാസം ഇന്ന്
അവസാനമണിക്കൂറിലും പിന്നോട്ടില്ല അടിപ്പാതയ്ക്കായി ഉപവാസം ഇന്ന്
Share  
2026 Feb 10, 09:55 AM

പയ്യോളി: ആറുവരിപ്പാതയുടെ നിർമാണം അതിവേഗം മുന്നോട്ടുപോകവെ അവസാനമണിക്കൂറിലും ഒരുപ്രദേശത്തെ ജനങ്ങൾ സമരമുഖത്താണ്. അയനിക്കാട് പള്ളിയും അയ്യപ്പക്ഷേത്രവും നിലനിൽക്കുന്ന പയ്യോളി നോർത്ത പ്രദേശത്ത് അടിപ്പാതനിർമിക്കണമെന്ന ആവശ്യവുമായി കർമസമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്‌ച ഉപവാസസമരം നടത്തും.


ഇവിടെ അടിപ്പാതവന്നില്ലെങ്കിൽ രണ്ടരക്കിലോമീറ്റർ സഞ്ചരിച്ചുവേണം ഇരുഭാഗത്തും ആളുകൾക്ക് എത്താൻ. ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്ന പലസ്ഥാപനങ്ങളിലും എത്താൻ പ്രയാസം നേരിടും. വിദ്യാർഥികളും ആശുപത്രിയിൽപ്പോകുന്നവരുമായിരിക്കും കൂടുതൽ ദുരിതത്തിലാവുക. നാടിനും ഭാവിതലമുറയ്ക്കും വേണ്ടിയുള്ള സമരമാണിതെന്നാണ് കർമസമിതി പ്രഖ്യാപനം. ഈ ഭാഗത്ത് നടത്തുന്ന കൾവർട്ട് നിർമാണവുമായി ബന്ധപ്പെട്ട് കുറേസ്ഥലത്ത് ആറുവരിപ്പാത പൂർത്തിയാക്കിയിട്ടില്ല. ഇവിടെ അടിപ്പാതവരണമെന്നാണ് ജനകീയക്കൂട്ടായ്മ ആവശ്യപ്പെടുന്നത്.


ഏറ്റവും പരിമിതമായ തോതിലുള്ള അടിപ്പാതകിട്ടിയാൽത്തന്നെ സ്വീകാര്യമാണെന്ന് പറയുന്നു. ഈ ആവശ്യമുന്നയിച്ച് മുൻപ് മനുഷ്യച്ചങ്ങലതീർക്കുകയും നൈറ്റ് മാർച്ച് നടത്തുകയും ചെയ്‌തു. അതിൻ്റെ തുടർച്ചയാണ് ഉപവാസം. പത്തുമണിക്ക് പയ്യോളി നഗരസഭാ ചെയർപേഴ്സൺ എൻ. സാഹിറ ഉദ്ഘാടനംചെയ്യും. അഞ്ചുമണിക്ക് മഹേഷ് ചോമ്പാല നാരങ്ങാനീരുനൽകി സമരം അവസാനിപ്പിക്കും. നൂറുകണക്കിനുപേർ ഉപവാസത്തിൽ അണിചേരുമെന്ന് കർമസമിതി ഭാരവാഹികൾ പറഞ്ഞു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles