പട്ടാമ്പി: മൂന്നു ദിവസമായി പട്ടാമ്പി ഗവ. സംസ്കൃത കോളേജിൽ നടന്ന കവിതയുടെ കാർണിവൽ സമാപിച്ചു. കവി പി.പി. രാമചന്ദ്രൻ സമാപന പ്രഭാഷണം നടത്തി. വിവിധ വേദികളിൽ നടന്ന സെമിനാറുകളിൽ പി. പവിത്രൻ, സമീർ ബിൻസി, പി.എം. ഗിരീഷ്, വിഷ്‌ണു സുജാത മോഹൻ, എൻ.എസ്. അനസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. എം.ജി. ശ്രീകുമാർ, സ്‌മിത, ജമീൽ അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
വിഷ്ണു പ്രസാദ്, രാ പ്രസാദ്, നസീർ കടിക്കാട്, വിമൽ പ്രസാദ്, മെലിൻ നോവ, തോമസ് ബിനു പോൾ, ബെൻ വർഗീസ്, എസ്. ജോസഫ്, ലോപമുദ്ര, കൃപ അമ്പാടി, നിരഞ്ജൻ, എം.പി, അനസ്, സംഗീത ചേനംപുല്ലി, ആർദ്ര നീലകണ്ഠൻ, ഗിരിജ എന്നിവർ കവിതകൾ അവതരിപ്പിച്ചു. മലയാളനാട് കാർണിവൽ കവിത പുരസ്‌കാരം പി.പി. രാമചന്ദ്രന് കെ.സി. നാരായണൻ നൽകി. വകുപ്പ് അധ്യക്ഷൻ ഡോക്ടർ എം.ആർ. അനിൽകുമാർ, കാർണിവൽ കൺവീനർ അലിക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








