കവിത, പാട്ട്, ജനകീയപ്രശ്‌നങ്ങൾ... വടകരയെ കേട്ട് പ്രഭാതയോഗം

കവിത, പാട്ട്, ജനകീയപ്രശ്‌നങ്ങൾ... വടകരയെ കേട്ട് പ്രഭാതയോഗം
കവിത, പാട്ട്, ജനകീയപ്രശ്‌നങ്ങൾ... വടകരയെ കേട്ട് പ്രഭാതയോഗം
Share  
2026 Feb 09, 09:28 AM

വടകര :'കനത്ത വെയിൽ ഉലയിൽ തീനാളങ്ങൾക്ക്


നെഞ്ചുകാട്ടിയിരുന്ന് തപിക്കുന്ന ഹൃദയം,


തീമഴ മനസ്സിൽ, എന്നിട്ടും അവൻ വിയർക്കുന്നില്ല,


പണിപ്പുരയിൽ ആ മുഖം വിസ്‌മയം അന്തിയാവോളം വിയർത്ത്,


നീർക്കണം തുടച്ച്, ഉലയിൽ പഴുത്തുകിടക്കുന്ന


കാരിരുമ്പിനെ പതംവരുത്തിയ മനസ്സ്"കൊല്ലപ്പണിക്കാരനായ കവി രമേശൻ കല്ലേരി, എൽ.ഡി.എഫ്.


വികസനമുന്നേറ്റജാഥയുടെ ഭാഗമായുള്ള പ്രഭാതയോഗത്തിൽ എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള ജാഥാംഗങ്ങൾക്കുമുന്നിൽ ഈ കവിത ചൊല്ലിയശേഷം പറഞ്ഞു: "കൊല്ലപ്പണിയെ സംരക്ഷിക്കാൻ നിലവിൽ ഒരു പദ്ധതിയുമില്ല... ഈ മേഖലയെ നിലനിർത്തണം". ഇതുപോലുള്ള പരമ്പരാഗത തൊഴിൽമേഖലകളിലെ പ്രശ്‌നങ്ങളും നാടിൻ്റെ വികസനവും ചർച്ചചെയ്യുന്നതായി വടകരയിലെ പ്രഭാതയോഗം.


വടകര, കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിലെയും കൊയിലാണ്ടിയിലെയും വിവിധമേഖലകളിലെ നൂറോളംപേരെ ക്ഷണിച്ചാണ് നിർദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിച്ചത്. എം.വി. ഗോവിന്ദൻ ഇവയ്ക്ക് മറുപടിയും നൽകി. വടകരയിൽ സമഗ്ര അഴുക്കുപാൽ പദ്ധതി വേണമെന്ന ആവശ്യം ഉയർത്തിയത് ഓഡിറ്റോറിയം ഓണേഴ്സ‌് അസോസിയേഷൻ പ്രതിനിധി രൂപ്‌രാജാണ്. ഭക്ഷണാവശിഷ്ട സംസ്കരണകേന്ദ്രത്തിന് സർക്കാർ സ്ഥലം അനുവദിച്ചാൽ പ്ലാന്റ് അസോസിയേഷൻ നിർമിക്കുമെന്നും ഇദ്ദേഹം പറഞ്ഞു. ശുചിത്വപരിപാലനത്തിന് ഒട്ടേറെ ഫണ്ട് നിലവിലുണ്ടെന്നും വടകരയിൽ എന്താണ് സംഭവിച്ചതെന്ന് നോക്കാമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. താഴെത്തട്ടിലുള്ള നേതാക്കൾ ജനങ്ങളോട് വിനയാന്വിതമായി പെരുമാറുന്നില്ലെന്ന പ്രശ്‌നമാണ് മണലിൽ മോഹനൻ മുന്നോട്ടുവെച്ചത്. എല്ലാവരോടും വിനയത്തോടെ പെരുമാറണമെന്നതാണ് പാർട്ടിനയമെന്നും അല്ലാത്തവരുണ്ടെങ്കിൽ തിരുത്തണമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ആഴ്‌ചയിൽ അഞ്ചുദിവസം അവധി പദ്ധതി നടപ്പാക്കുമ്പോൾ പൊതുജനങ്ങളുടെ അഭിപ്രായംതേടണമെന്നും മണലിൽ നിർദേശിച്ചു.


ബസ് വ്യവസായമേഖല നേരിടുന്ന പ്രശ്‌നം വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ‌സ് അസോസിയേഷൻ സെക്രട്ടറി എ.പി. ഹരിദാസൻ അവതരിപ്പിച്ചു. വിദ്യാർഥികളുടെ യാത്രാക്കൂലി ഒരുരൂപയിൽനിന്ന് ഉയർത്തണമെന്നതായിരുന്നു പ്രധാന ആവശ്യം. ബസ് വ്യവസായം പ്രതിസന്ധി നേരിടുന്നുണ്ടെന്നും എന്നാൽ, വിദ്യാർഥികളുടെ യാത്രാനിരക്ക് കൂട്ടലല്ല ഇതിനു പ്രതിവിധിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. മറ്റുകാര്യങ്ങൾ ചർച്ചചെയ്ത‌്‌ പരിഹരിക്കാം. പ്രേംകുമാർ വടകര പാട്ടിലൂടെ തൻ്റെ നിർദേശങ്ങൾ സമർപ്പിച്ചു.


നെയ്ത്തുതൊഴിലാളികൾക്ക് പ്രൊഡക്‌ഷൻ ഇൻസെന്റീവ് കിട്ടാത്ത വിഷയവും ഹാൻഡെക്‌സിൽനിന്ന് റിബേറ്റ് കുടിശ്ശിക കിട്ടാത്തതും സി. കുമാരൻ ചൂണ്ടിക്കാട്ടി. പ്രൊഡക്ഷൻ ഇൻസെന്റീവ് നൽകാൻ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെന്ന് ഗോവിന്ദൻ പറഞ്ഞു.


മൺപാത്രനിർമാണത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ഇ.പി. ദാമോദരനും കൈതോല ഉത്പന്നനിർമാണമേഖലയിലെ പ്രശ്നങ്ങൾ പാട്ടുപുര നാണുവും അവതരിപ്പിച്ചു. പരമ്പരാഗത തൊഴിൽമേഖലയെ സംരക്ഷിക്കുക സർക്കാരിന്റെ നയമാണെന്നും എന്നാൽ, പുതുതായി ആരും ഇതിലേക്ക് വരുന്നില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.


പാഠ്യപദ്ധതിയിൽ മാധ്യമവിമർശനം ഉൾപ്പെടുത്തണമെന്ന ആവശ്യം ഡോ. വി.കെ. സബിത്ത് ആവശ്യപ്പെട്ടു. മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ ശമ്പളംപോലും കിട്ടാതെ നേരിടുന്ന പ്രയാസങ്ങൾ സി.പി. വിജിത്ത് ചൂണ്ടിക്കാട്ടി.


ഖാദർ നാദാപുരം റോഡ്, സമീർ, കെ.പി. കുമാരൻ, മിഗ്ദാദ് തയ്യിൽ എന്നിവരും വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ജാഥാമാനേജർ പി. സന്തോഷ് കുമാർ എം.പി. പി. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. ജാഥാംഗങ്ങളായ കെ.എസ്. സലീഖ, മനയത്ത് ചന്ദ്രൻ, പി.എം. സുരേഷ് ബബു, മാത്യു കുന്നപ്പള്ളി, പി.പി. ദിവാകരൻ, ബാബു ഗോപിനാഥ്, വടകോട് മോനച്ചൻ, എ.ജെ. ജോസഫ്, കാസിം ഇരിക്കൂർ, അഡ്വ. നൈസ് മാത്യു എന്നിവരും പങ്കെടുത്തു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles