കോഴിക്കോട് : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സംഘടിപ്പിച്ച കാലിക്കറ്റ് ഹാഫ് മാരത്തണിന്റെ (സി.എച്ച്.എം.) പതിനാറാം പതിപ്പിൽ ചെറുപ്പക്കാരും പ്രായമായവരും ഉൾപ്പെടെ ആയിരങ്ങൾ കോഴിക്കോട് ബീച്ചിലെത്തി. പൂർണമായും വിദ്യാർഥികൾ നടത്തുന്ന കോഴിക്കോട്ടെ ഏക മാരത്തണാണിത് 'ഓർമ്മയ്ക്കായി ഓടുക-അൽഷിമേഴ്സ‌് ആൻഡ് ഡിമെൻഷ്യ അവബോധം' എന്ന വിഷയത്തിലാണ് 2026 പതിപ്പ് സംഘടിപ്പിച്ചത്.
ഒളിമ്പ്യൻ ജിൻസൺ ജോൺസൺ ഫ്ളാഗ്‌ഓഫ് ചെയ്‌തു. 21 കിലോമീറ്റർ ഹാഫ് മാരത്തണിൽ പുരുഷവിഭാഗത്തിൽ ഫാറൂഖ് ചൗധരിയും വനിതകളിൽ ബബലി വർമയും ജേതാക്കളായി.
45 വയസ്സിനുമുകളിൽ പുരുഷവിഭാഗത്തിൽ ഇ.ജെ. ജോസഫും വനിതകളിൽ ജസീന ഖാനിയും വിജയിച്ചു. 10 കിലോമീറ്റർ ഹാഫ് മാരത്തണിൽ പുരുഷവിഭാഗത്തിൽ രവി ചൗധരിയും വനിതാ വിഭാഗത്തിൽ സി. പ്രിയങ്കയും ജേതാക്കളായി. 45 വയസ്സിനുമുകളിൽ പുരുഷവിഭാഗത്തിൽ എ.കെ. ഷറഫുദീനും വി.എസ്. ശ്രീദേവിയും വിജയിച്ചു. മെഡൽദാന ചടങ്ങോടെയാണ് പരിപാടി അവസാനിച്ചത്. നാലുലക്ഷം സമ്മാനത്തുക ചടങ്ങിൽ വിതരണം ചെയ്തു.
ഐ.ഐ.എം. കോഴിക്കോട് ഡീൻ (പ്രോഗ്രാമുകൾ) പ്രൊഫ. ആനന്ദക്കുട്ടൻ ഉണ്ണിത്താൻ, വി.കെ.സി. മാനേജിങ് ഡയറക്ടർ വി.കെ.സി. റസാഖ്, ഐ.ഐ.എം. കോഴിക്കോടിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








