ഉത്തരവാദിത്വ ടൂറിസം മീറ്റ് സമാപിച്ചു

ഉത്തരവാദിത്വ ടൂറിസം മീറ്റ് സമാപിച്ചു
ഉത്തരവാദിത്വ ടൂറിസം മീറ്റ് സമാപിച്ചു
Share  
2026 Feb 09, 09:19 AM

ബേപ്പൂർ ! ആഗോള ഉത്തരവാദിത്വ ടൂറിസം മീറ്റ് സമാപിച്ചു. ടൂറിസം വിജയകഥകൾ പരിചയപ്പെടുത്തൽ, സ്ത്രീസൗഹൃദ ടൂറിസം, ഇൻക്ലൂസീവ് ടൂറിസവും സുസ്ഥിരവികസനവും എന്നീ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു.


'ഉത്തരവാദിത്വ ടൂറിസം പ്രവൃത്തിപഥത്തിൽ എന്നവിഷയത്തിൽ സിങ്കപ്പൂരിലെ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസം ഡയറക്‌ടർ കെവിൻ ഫുൻ, അസോസിയേഷൻ ഫോർ കൺസർവേഷൻ ആൻഡ് ടൂറിസം കോഡിനേറ്റർ ഓഷൻ ലെപ്‌ച, ഹിമാചൽപ്രദേശ് ഹോം സ്റ്റേ നെറ്റ്‌വർക്ക് പ്രതിനിധി രേണു ശർമ, നേപ്പാൾ കമ്യൂണിറ്റി ഹോംസ്റ്റേ പ്രതിനിധി പുഷ്‌പ താപ, അഡ്വഞ്ചർ ടൂറിസം സി.ഇ.ഒ. ബിനു കുര്യാക്കോസ്, കണ്ണൂർ സീഷെൽ ഹോംസ്റ്റേ പ്രതിനിധി ഇ.വി. ഹാരിസ് തുടങ്ങിയവർ സംസാരിച്ചു. 'ലിംഗസമത്വ-സ്ത്രീസൗഹ്യദ ടൂറിസം' എന്നവിഷയത്തിൽ കേരള യു.എൻ. വിമെൻ സ്റ്റേറ്റ് കോഡിനേറ്റർ ഡോ. പീജാ രാജന്റെ നേതൃത്വത്തിൽ പാനൽ ചർച്ച നടന്നു.


യു.എൻ. വിമെൻ ഇന്ത്യ ദേശീയ പ്രോഗ്രാം മാനേജർ വേദ ഭരദ്വജ, കമ്യൂണിറ്റി ഹോംസ്റ്റേ നെറ്റ്‌വർക്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ആയുഷ പ്രസെയിൻ, മൊറാത്തുവ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസർ നിർമല രണസിംഗെ, ഇമ്പീരിയൻസ് ഹോട്ടൽസ് ആൻഡ് റിസോർട്ട് സി.ഇ.ഒ. ദിലീപ്കുമാർ, ട്രാവൽ എക്‌സ്‌പർട്ട് കോമൾ ദരീറ തുങ്ങിയവർ സംസാരിച്ചു. സുസ്ഥിരവികസനത്തിന് എല്ലാവരെയും ഉൾക്കൊള്ളുന്ന ടൂറിസം എന്ന വിഷത്തിൽ ഉത്തരവാദിത്വ ടൂറിസം മിഷൻ സി.ഇ.ഒ. കെ. രൂപേഷ്‌കുമാറിന്റെ നേതൃത്വത്തിൽ പാനൽചർച്ച നടന്നു. ടൂറിസം ക്ലബ് അംഗങ്ങൾ, കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയുടെ വുമൺ ഫ്രണ്ട്ലി നെറ്റ‌്വർക്ക് അംഗങ്ങൾ, ആർ.ടി. യൂണിറ്റുകൾ, സ്റ്റോറി ടെല്ലർമാർ, കമ്യൂണിറ്റി ടൂർ ഗൈഡുകൾ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles