കടൽ കടന്ന് അവരെത്തി; പ്രൗഢമായി ഗ്ലോബൽ ഉലമ സമ്മിറ്റ്

കടൽ കടന്ന് അവരെത്തി; പ്രൗഢമായി ഗ്ലോബൽ  ഉലമ സമ്മിറ്റ്
കടൽ കടന്ന് അവരെത്തി; പ്രൗഢമായി ഗ്ലോബൽ ഉലമ സമ്മിറ്റ്
Share  
2026 Feb 09, 09:12 AM

സമസ്ത നൂറാംവാർഷിക സമ്മേളനത്തിൻ്റെ കണ്ണികളാകാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പണ്ഡിതരാൽ സമ്പന്നമായിരുന്നു സമാപനദിവസത്തെ ഗ്ലോബൽ ഉലമ സമ്മിറ്റ്. യുകെ അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളിൽനിന്നും സൗദി അറേബ്യ, ഖത്തർ, ഒമാൻ, യു.എ.ഇ., ബഹ്റൈൻ, ഇറാഖ്, ഊജിപ്‌ത്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമെത്തിയവരായിരുന്നു പണ്ഡിതപ്രതിനിധികൾ.


ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും വ്യത്യസ്‌തമായി കേരളത്തിൽ മതത്തിലെ വിഘടനവാദികളെ പ്രതിരോധിക്കാൻ സമസ്‌തയ്ക്ക് കഴിഞ്ഞെന്ന് അവർ അഭിപ്രായപ്പെട്ടു. സമ്മിറ്റ് കെയ്‌റോ വേൾഡ് ഇസ്‌ലാമിക് യൂണിവേഴ്സ‌ിറ്റീസ് ലീഗ് സെക്രട്ടറി ജനറൽ ഡോ. സാമി മുഹമ്മദ് റബീഅ് ശരീഫ് ഉദ്ഘാടനം ചെയ്‌തു. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.


എ.വി. അബ്‌ദുറഹ്മാൻ മുസ്‌ലിയാർ, പി.കെ. ഹംസക്കുട്ടി മുസ്ലിയാർ ആദ്യശ്ശേരി, ചീക്കോന്ന് ബഷീർ അബ്‌ദുള്ള ഫൈസി, ഡോ. സ്വലാഹ് ബിൻ അലി അബ്‌ദുറഹ്മാൻ (ബഹ്റൈൻ), ഡോ. വലീദ് അബ്‌ദുൽ മുൻണ്ണം അൽ സഈദ് (ഈജിപ്ത്), ഡോ. ഇമാദ് മുഹമ്മദ് ഈസ് അൽ അസ്ഹർ, ഡോ. മുഹമ്മദ് സഅദ് അൽ ഹദ്ദാദ് (ഈജിപ്‌ത്), ശൈഖ് മുഅതസ് മുഹമ്മദ് അൽദൂരി (ഇറാഖ്), ഡോ. സയ്യിദ് മൂസൽ ഖാളിം (മലേഷ്യ) തുടങ്ങിയവർ സംസാരിച്ചു.


കടലിനപ്പുറത്തെ ജീവിതം ചർച്ചചെയ്ത് പ്രവാസിസംഗമം സമസ്‌ത നൂറാം വാർഷികത്തോടനുബന്ധിച്ച് പ്രവാസി സംഗമം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രവാസി സെൽ ചെയർമാനുമായ ഡോ. പി.കെ. ഹംസക്കുട്ടി ബാഖവി ഉദ്ഘാടനം ചെയ്‌തു. അബൂബക്കർ അൽഖാസിമി അധ്യക്ഷത വഹിച്ചു.


അബ്ദുൾസലാം ബാഖവി, പൂക്കോയ തങ്ങൾ ബാഅലവി, വി.കെ. കുഞ്ഞഹമ്മദ് ഹാജി, ഉബൈദുള്ള തങ്ങൾ, ശൗക്കത്തലി മൗലവി, സലീം ദാരിമി, സക്കീർ ഹുസൈൻ തങ്ങൾ, റാഫി ഹുദവി, ഗഫൂർ ഫൈസി, യു.കെ. അബ്ദു‌ൾകരീം തുടങ്ങിയവർ സംസാരിച്ചു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles