ഊർജ സ്വയംപര്യാപ്‌തത അനിവാര്യം-മന്ത്രി കൃഷ്ണൻകുട്ടി

ഊർജ സ്വയംപര്യാപ്‌തത അനിവാര്യം-മന്ത്രി കൃഷ്ണൻകുട്ടി
ഊർജ സ്വയംപര്യാപ്‌തത അനിവാര്യം-മന്ത്രി കൃഷ്ണൻകുട്ടി
Share  
2026 Feb 08, 09:27 AM

രാജ്യാന്തര ഊർജമേള തുടങ്ങി


വൈറ്റില : സുസ്ഥിരവികസനത്തിന് ഊർജ സ്വയംപര്യാപ്‌ത അനിവാര്യമാണെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്‌ണൻകുട്ടി. മൂന്നാമത് കേരള രാജ്യാന്തര ഊർജമേള ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


ജനകീയ കൂട്ടായ്മ്‌മകളിലൂടെയും നവീന സാങ്കേതികവിദ്യകളിലൂടെയും കാർബൺരഹിത കേരളം കെട്ടിപ്പടുക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എനർജി മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ പനങ്ങാട് കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാലാ കാമ്പസിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.


കെ. ബാബു എംഎൽഎ. അധ്യക്ഷതവഹിച്ചു. ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. കുഫോസ് വൈസ് ചാൻസലർ ഡോ. എ. ബിജുകുമാർ സ്ഥാപകദിന പ്രഭാഷണം നടത്തി. ഇഎംസി ഡയറക്ടർ ഡോ. ആർ. ഹരികുമാർ, ജോൺസൺ ഡാനിയേൽ, ഫാക്‌ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് ജോ. ഡയറക്ടർ അനിൽ കുര്യാക്കോസ്, ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്‌ടർ സന്തോഷ് കെ.ടി. എന്നിവർ പ്രസംഗിച്ചു.


മേളയുടെ ഭാഗമായി ഗ്രീൻ എക്സ്പോയും സംഘടിപ്പിച്ചിട്ടുണ്ട്. ഊർജക്ഷമതയുള്ള ഗൃഹോപകരണങ്ങൾ, ബാറ്ററി സാങ്കേതികവിദ്യ, ഇലക്ട്രിക് വാഹനങ്ങൾ, സൗരോർജ ഉത്പന്നങ്ങൾ എന്നിവയുടെ വിപുലമായ പ്രദർശനമാണിത്. കുടുംബശ്രീ അംഗങ്ങൾക്കും സംരംഭകർക്കുമായി ഇ-കുക്കിങ്ങിൽ പ്രായോഗിക പരിശീലനവും നൽകുന്നുണ്ട്.


എൽപി, യുപി സ്‌കൂൾ വിദ്യാർഥികൾക്കായി ചിത്രരചന, പോസ്റ്റർ രചനാ മത്സരങ്ങളും സംഘടിപ്പിച്ചു.


ഞായറാഴ്‌ച ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ഉപന്യാസരചനാ മത്സരങ്ങൾ നടക്കും. ശനിയാഴ്ച‌നടന്ന ചിത്രരചന കൂട്ടായ്‌മയ്ക്ക് കാരയ്ക്കാമണ്ഡപം വിജയകുമാർ നേതൃത്വം നൽകി. ഞായറാഴ്‌ച കാർട്ടൂൺരചന സംഘടിപ്പിക്കും.


വിദ്യാർഥികൾക്കായി പ്രൊഫ. വി.കെ. ദാമോദരൻ അനുസ്മരണ പ്രോജക്‌ട് എക്‌സ്പോയും നടക്കും. തിങ്കളാഴ്ച മേള സമാപിക്കും.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles