മഹാമാരികൾ തടയാൻ ആസൂത്രണ രേഖ

മഹാമാരികൾ തടയാൻ ആസൂത്രണ രേഖ
മഹാമാരികൾ തടയാൻ ആസൂത്രണ രേഖ
Share  
2026 Feb 08, 09:18 AM

അഡീഷണൽ ചീഫ് സെക്രട്ടറിയുടെനേത്യത്വത്തിൽ ആരോഗ്യവകുപ്പ് യോഗം


കല്പറ്റ: ജില്ലയിൽ മഹാമാരികളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പഞ്ചായത്തുതലം മുതൽ ജില്ലാതലം വരെ സമഗ്രമായ ആസൂത്രണരേഖ തയ്യാറാക്കും. പുതിയതും പരിചിതവുമായ മഹാമാരികളെ നേരിടാൻ സാമൂഹിക പങ്കാളിത്തത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ജില്ലയിലെ ആരോഗ്യ സൗകര്യങ്ങൾ, അടിയന്തര സാഹചര്യങ്ങൾ തരണം ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വിലയിരുത്തുന്നതിന് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജന്തുജന്യരോഗങ്ങളേയും പകർച്ചവ്യാധികളെയും സാമൂഹ്യതലത്തിൽ നിരീക്ഷിക്കാൻ പ്രാപ്‌തമാക്കുന്ന രീതിയിൽ സന്നദ്ധപ്രവർത്തകരേയും പൊതുജനങ്ങളേയും ആരോഗ്യ വിദ്യാഭ്യാസ ശീലമാറ്റ പ്രവർത്തനങ്ങളിലൂടെ ശാക്തീകരിക്കും. ആരോഗ്യ പ്രവർത്തകരുടെ ശേഷിവികസനത്തിന് പരിശീലനം നൽകും.


ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് പ്രതിരോധ പ്രവർത്തനങ്ങൾ, ജന്തുജന്യ രോഗങ്ങൾക്കെതിരേ ഏകാരോഗ്യ സമീപനം എന്നിവയും ഊർജിതമാക്കും. മഹാമാരി മുന്നൊരുക്ക പ്രവർത്തനങ്ങളുടെയും ഹെൽത്തി കാംപെയ്ന്റെയും പുരോഗതി വിലയിരുത്താൻ നൂൽപ്പുഴ കുടുംബാരോഗ്യകേന്ദ്രം, മുത്തങ്ങ ആയുഷ്‌മാൻ ആരോഗ്യമന്ദിർ, സുൽത്താൻബത്തേരി താലൂക്ക് ആശുപത്രികൾ അഡീഷണൽ ചീഫ് സെക്രട്ടറി സന്ദർശിച്ചു. ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിൽ നടപ്പാക്കുന്ന ജനസൗഹൃദ പദ്ധതികൾ, ചൂരൽമല ദുരന്തനിവാരണ പ്രവർത്തനങ്ങൾ, സീറോ ഡെത്ത് മൺസൂൺ കാംപെയ്ൻ എന്നിവയെ അദ്ദേഹം അഭിനന്ദിച്ചു. കളക്‌ടർ ഡി.ആർ. മേഘശ്രീ, സബ് കളക്‌ടർ അതുൽ സാഗർ, ദേശീയ ആരോഗ്യദൗത്യം സംസ്ഥാന പ്രോഗ്രാം മാനേജർ ഡോ. ഇ. ബിജോയ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആൻസി മേരി ജേക്കബ്, ഡോ. സമീഹ സൈതലവി, ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ചാന്ദ്നി, ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ശ്രീജ എന്നിവർ പങ്കെടുത്തു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles