ഫറോക്ക് : ഉത്തരവാദിത്വ ടൂറിസത്തിന് പുതിയ ദിശയും പുതിയ സാധ്യതകളും ലക്ഷ്യമാക്കി ബേപ്പൂരിനെ ആഗോള ഉത്തരവാദിത്വ ടൂറിസത്തിൻ്റെ കേന്ദ്രമായി മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു. ആഗോള ഉത്തരവാദിത്വ ടൂറിസം മീറ്റ് ചെറുവണ്ണൂരിൽ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എറ്റവും അടിസ്ഥാനവിഭാഗത്തെയാണ് ഉത്തരവാദിത്വ ടൂറിസത്തിലൂടെ ചേർത്തുപിടിക്കുന്നത്.
പരമ്പരാഗതവ്യവസായത്തെ നഷ്‌ടപ്പെടുത്താതെ സംരക്ഷിച്ച് അതിനെ ടൂറിസവുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല, ബേപ്പൂരിന്റെ ചരിത്രം, പ്രൗഢി, സംസ്‌കാരം ജനജീവിതം എല്ലാം സഞ്ചാരികൾക്ക് പരിചയപ്പെടുത്തുകകൂടി ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു.
ഉത്തരവാദിത്വ ടൂറിസം വിഭാഗത്തിൽ കടലുണ്ടി ഗ്രാമപ്പഞ്ചായത്തിനെ തിരഞ്ഞെടുത്തത്തും, ഐ.സി.ആർ.ടി.യുടെ ഗോൾഡ് അവാർഡിനർഹമായതും ബേപ്പൂരിനെ അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസത്തിന്റെ കേന്ദ്രമായി പ്രഖ്യാപിക്കുന്നതിന് കാരണമായതായും മന്ത്രി റിയാസ് പറഞ്ഞു. ചടങ്ങിൽ യു.എൻ, വുമൺ കൺട്രി ഹെഡ് കാന്തസിങ് കേരളത്തിലെ ജെൻഡർ പോളിസി രേഖ മന്ത്രിയ്ക്കുനൽകി പ്രകാശനംചെയ്തു.
കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. രാജീവ് അധ്യക്ഷനായി. കളക്ടർ സ്നേഹിൽകുമാർ സിങ്, കടലുണ്ടി പഞ്ചായത്ത് പ്രസിഡൻറ്" ഒ. ഭക്തവത്സലൻ, കൗൺസിലർ പി. ഷഹർബാൻ, വിനോദസഞ്ചാരവകുപ്പ് ഡയറക്‌ടർ ശിഖാ സുരേന്ദ്രൻ, ജോ. ഡയറക്ടർ ഡി. ഗിരീഷ്‌കുമാർ, ഡെപ്യൂട്ടി ഡയറക്‌ടർ പ്രദീപ് ചന്ദ്രൻ, ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റി സി.ഇ.ഒ. കെ. രൂപേഷ് തുടങ്ങിയവർ സംസാരിച്ചു. സുസ്ഥിരവികസനം, കമ്യൂണിറ്റി സംരംഭങ്ങൾ, പൈതൃകസംരക്ഷണം, ഭിന്നശേഷിസൗഹ്യദ ടൂറിസം, തുടങ്ങിയ വിഷയങ്ങളിലായി രാജ്യത്തിനകത്തും പുറത്തും നിന്നുമായി 150 പ്രതിനിധികൾ പങ്കെടുത്തു. ആഗോള ടൂറിസം മീറ്റ് ഞായറാഴ്‌ച സമാപിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








