പയ്യന്നൂർ: ജില്ലയിലേക്ക് പ്രവേശിച്ച യു.ഡി.എഫ്. പുതുയുഗയാത്രയ്ക്ക് പയ്യന്നൂരിൽ ഗംഭീര സ്വീകരണം. യു.ഡി.എഫ്. നേതാക്കളും പ്രവർത്തകര്യമടക്കം വൻ ജനാവലിയാണ് സ്വീകരണകേന്ദ്രങ്ങളിൽ എത്തിയത്. സ്ത്രീകളടക്കമുള്ള പ്രവർത്തകർ യാത്രയെ സ്വീകരിക്കാനും പങ്കാളികളാകാനും എത്തിയത് ശ്രദ്ധേയമായി.
കാസർകോട് ജില്ലയിൽനിന്ന് വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് ജാഥ കണ്ണൂർ ജില്ലയിലേക്ക് പ്രവേശിച്ചത്. ജില്ലാ അതിർത്തിയായ ഒളവറയിൽ വലിയ സ്വീകരണമാണ് ഒരുക്കിയത്.
പയ്യന്നൂരിൽ വാദ്യമേളങ്ങളോടെയും മുദ്രാവാക്യംവിളികളോടെയും ബി.കെ.എം. ജങ്ഷനിൽനിന്ന് ജാഥയെ സ്വീകരിച്ച് ഗാന്ധി പാർക്കിലേക്ക് ആനയിച്ചു. അതിന് മുൻപുതന്നെ ഗാന്ധി പാർക്കിൽ പൊതുയോഗം ആരംഭിച്ചിരുന്നു.
പയ്യന്നൂരിലെ സി.പി.എം. ഫണ്ട് വിവാദം, പിണറായി സർക്കാരിന്റെ ഭരണപരാജയം തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും നേതാക്കൾ സംസാരിച്ചത്. യു.ഡി.എഫ്. അധികാരത്തിൽവന്നാൽ ഇന്ത്യയിലെ നമ്പർ വൺ സംസ്ഥാനമാക്കി കേരളത്തെ ടീം യു.ഡി.എഫ്. മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
നിയോജക മണ്ഡലം യു.ഡി.എഫ്. ചെയർമാൻ ഉമ്മർ പെരിങ്ങോം അധ്യക്ഷതവഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി., കെ.എം. ഷംസുദ്ദീൻ എം.എൽ.എ., അനൂപ് ജേക്കബ് എം.എൽ.എ., സി.പി. ജോൺ, എം.എം. ഹസൻ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി., ഷാനിമോൾ ഉസ്‌മാൻ, സൈമൺ അലക്സ്, സജീവ് ജോസഫ് എം.എൽ.എ., ജെബി മേത്തർ എം.പി., രാജൻ ബാബു, നെയ്യാറ്റിൻകര സനൽ, അബിൻ വർക്കി, ഒ.ജെ. ജനീഷ്, ബാലകൃഷ്‌ണൻ പെരിയ, അഡ്വ. സോണി സെബാസ്റ്റ്യൻ, വി.എ. നാരായണൻ, ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ്, അബ്‌ദുൾ കരീം ചേലേരി, എം.പി. ഉണ്ണികൃഷ്ണൻ, എ.പി. നാരായണൻ, എം.കെ. രാജൻ, എസ്.എ. ഷുക്കൂർ ഹാജി, പി.ടി. മാത്യു, കെ.ടി. സഹദുല്ല, വി.പി. അബ്ദുൾ റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








