ഇരിട്ടി : മലയോര താലൂക്കിൻ്റെ ആസ്ഥാനമായ ഇരിട്ടിയിൽ സർക്കാർ ഓഫീസുകളെല്ലാം ഒരുകുടക്കീഴിൽ എന്ന ലക്ഷ്യവുമായി തുടങ്ങിയ മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യത്തിലേക്ക്. 12 വർഷത്തോളമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇരിട്ടി താലൂക്ക് ഓഫീസ് ഉൾപ്പെടെ മേഖലയിലെ ഭൂരിഭാഗം സർക്കാർ ഓഫീസുകളും മിനി സിവിൽ സ്റ്റേഷനിലേക്ക് പ്രവർത്തിപ്പിക്കാൻ കഴിയുന്നരീതിയിലാണ് കെട്ടിടം പൂർത്തിയാവുന്നത്, കെട്ടിടത്തിൻ്റെ പെയ്ന്റിങ് പ്രവൃത്തി പൂർത്തീകരണ ഘട്ടത്തിലാണ്. ഫർണിച്ചർകൂടി സജ്ജീകരിച്ച് ഈമാസം അവസാനം ഉദ്ഘാടനംചെയ്യാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
റീബിൽഡ് കേരളയിൽപ്പെടുത്തി 18 കോടി രൂപ ചെലവിലാണ് അഞ്ച് നിലകളിലായി 60,000 ചതുരശ്ര അടി സൗകര്യമുള്ള മിനി സിവിൽ സ്റ്റേഷൻ പണിയുന്നത്. കൽപ്പറ്റ ആസ്ഥാനമായ ഹിൽട്രാക് കൺസ്ട്രക്‌ഷൻസ് കമ്പനിക്കാണ് കരാർ. 2022 നവംബർ ഏഴിന് തുടങ്ങിയ പ്രവൃത്തിയാണ് ഇപ്പോൾ പൂർത്തീകരണത്തിൽ എത്തിനിലക്കുന്നത്. ജി.എസ്.ടി. നടപ്പാക്കിയതോടെ അടങ്കൽത്തുക പുതുക്കിനിശ്ചയിച്ചതിനാൽ കരാർ തുക 21.069 കോടി രൂപയായി ഉയർന്നിരുന്നു.
മുഖ്യമന്ത്രിയാണ് കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നടത്തിയത്. പിന്നീട് ജി.എസ്.ടി.യുമായി ബന്ധപ്പെട്ട സാങ്കേതികത്വം പരിഹരിച്ച് കരാർ ഉടമ്പടിവെയ്ക്കാൻ വൈകി. സംസ്ഥാനത്ത് പുതിയ 12 താലൂക്കുകൾ അനുവദിച്ചതിനൊപ്പം 12 വർഷം മുൻപാണ് ഇരിട്ടി താലൂക്കും നിലവിൽവന്നത്. സ്വകാര്യ കെട്ടിടത്തിൽ വാടകക്കാണ് തുടക്കംമുതൽ താലൂക്ക് പ്രവർത്തിക്കുന്നത്. മൂന്നാഴ്ചകൊണ്ട് പ്രവൃത്തികളെല്ലാം പൂർത്തീകരിക്കുമെന്നും കരാർ കമ്പനി ഡയറക്‌ടർ അരുൺ ഡേവിഡ് പറഞ്ഞു. പയഞ്ചേരിമുക്കിൽ റവന്യൂ വകുപ്പിന് സ്വന്തമായുള്ള ഒരു ഏക്കർ സ്ഥലത്താണ് സിവിൽ സ്റ്റേഷൻ പണിതത്. താലൂക്ക് ഓഫീസിന് പുറമെ സിവിൽ സപ്ലൈസ് ഓഫീസ്, ജോയിന്റ് ആർടിഒ ഓഫിസ്, അസി. ലേബർ ഓഫിസ്, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസ്, ക്ഷീരവികസന, പട്ടികവർഗ ക്ഷേമ ഓഫീസുകൾ, ഇരിട്ടി സഹകരണ അസി. രജിസ്ട്രാർ ഓഫീസ്, സബ് ട്രഷറി, ലാൻഡ് ട്രിബ്യൂണൽ ഓഫീസ് എന്നിവയെല്ലാം വാടകക്കെട്ടിടങ്ങളിലാണ്. 19 വില്ലേജുകൾ പരിധിയായുള്ള ഇരിട്ടി താലൂക്കിൽ വിവിധ ഇടങ്ങളിൽ പ്രവൃത്തിക്കുന്ന താലൂക്ക് ആസ്ഥാനസ്വഭാവുമുള്ള സർക്കാർ ഓഫീസുകളെല്ലാം ഇതോടെ മിനി സിവിൽ സ്റ്റേഷനിലേക്ക് മാറും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








