പോലീസ് ഉദ്യോഗസ്ഥർക്ക് ആഴ്ചയിൽ രണ്ടുദിവസം അവധി അനുവദിക്കണം-പോലീസ് ഓഫീസേഴ്സ് അസോ.

പോലീസ് ഉദ്യോഗസ്ഥർക്ക് ആഴ്ചയിൽ രണ്ടുദിവസം അവധി അനുവദിക്കണം-പോലീസ് ഓഫീസേഴ്സ് അസോ.
പോലീസ് ഉദ്യോഗസ്ഥർക്ക് ആഴ്ചയിൽ രണ്ടുദിവസം അവധി അനുവദിക്കണം-പോലീസ് ഓഫീസേഴ്സ് അസോ.
Share  
2026 Feb 07, 08:09 AM

കണ്ണൂർ: ഇതര വകുപ്പ് ജീവനക്കാരുടെ ജോലിസമയം ആഴ്ചയിൽ അഞ്ചുദിവസമാക്കി ക്രമീകരിക്കുന്നതിനുള്ള നടപടികൾ സർക്കാർ തലത്തിൽ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കും രണ്ട് ദിവസം അവധി നൽകണമെന്ന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പോലീസ് സ്റ്റേഷനുകളിലെ സീനിയർ, സിവിൽ പോലീസ് ഓഫീസർമാരുടെ ഒഴിവുകൾ നികത്തുക, പോലീസ് ഇൻസ്പെക്ട‌ർമാർക്കുള്ള ആഴ്ചയിലെ അവധി കൃത്യമായി അനുവദിക്കുക, അലവൻസ് പരിഷ്‌കരിച്ച് 50,000 രൂപയും 40,000 രൂപയുമായി വർധിപ്പിക്കുക തുടങ്ങി 11 ആവശ്യങ്ങൾ സമ്മേളനം അംഗീകരിച്ചു.


സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം കെ.വി. സുമേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്‌തു. കെ.പി.ഒ.എ. ജില്ലാ പ്രസിഡന്റ് പി.എ. ബിനുമോഹൻ അധ്യക്ഷത വഹിച്ചു. സിറ്റി പോലീസ് കമ്മിഷണർ പി. നിധിൻരാജ് വിശിഷ്ട‌ാതിഥിയായി. തലശ്ശേരി എ.എസ്.പി. എം. നന്ദഗോപാൽ, പ്രേംജി കെ. നായർ, രമേശൻ വെള്ളോറ, ജനറൽ കൺവീനർ പി. ബിജു, മനോഹരൻ തറമ്മൽ, പി.വി. രാജേഷ്, വി. സനീഷ്, ടി. പ്രജീഷ്, കെ.എം. നാരായണൻ എന്നിവർ സംസാരിച്ചു.

MANNAN
VASTHU
THARANI
AJMI
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI