ജില്ലാ അദാലത്തിൽ 12 പരാതികൾ തീർപ്പാക്കി
പാലക്കാട് : യുവജനങ്ങളുടെ ജീവിതശൈലീമാറ്റങ്ങളെയും മാനസിക ക്ഷേമത്തെയും സംബന്ധിച്ച് യുവജന കമ്മിഷൻ നടത്തുന്ന ശാസ്ത്രീയപഠനത്തിന് തുടക്കംകുറിച്ചതായി കമ്മിഷൻ ചെയർപേഴ്‌സൺ എം. ഷാജർ. സംസ്ഥാനത്തെ പൊതുമണ്ഡലത്തിലും സാമൂഹിക ജീവിതത്തിലും യുവജനങ്ങൾ നേരിടുന്ന സംഘർഷങ്ങളെപ്പറ്റി ശാസ്ത്രീയമായി പഠനവിധേയമാക്കുകയാണ് ലക്ഷ്യം. പഠനത്തിന്റെ കണ്ടെത്തലുകൾ റിപ്പോർട്ടായി സർക്കാരിനു സമർപ്പിക്കുമെന്നും ഈ വിഷയത്തോടനുബന്ധിച്ച് ദേശീയ യുവജന സെമിനാർ ഫെബ്രുവരി അവസാനവാരം തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്മിഷന്റെ ജില്ലാ അദാലത്തിൽ സംസാരിക്കുകയായിരുന്നു ഷാജർ.
പാലക്കാട് പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ 23 പരാതികൾ പരിഗണിച്ചു. 12 എണ്ണം തീർപ്പാക്കി. അവശേഷിച്ച 11 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. നാലു പരാതികൾ പുതുതായി ലഭിച്ചു. അദാലത്തിൽ കമ്മിഷൻ അംഗങ്ങളായ കെ. ഷാജഹാൻ, പി.സി. വിജിത, സെക്രട്ടറി ഇൻ ചാർജ് കെ. ജയകുമാർ, അസിസ്റ്റന്റ്റ് പി. അഭിഷേക് എന്നിവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











