നെല്ലിയാമ്പതി : കാർഷിക മേഖലയിലെ പുത്തൻ അറിവുകളും കൃഷിരീതികളും കാണാനും മനസ്സിലാക്കാനും അവസരംനൽകി അഗ്രി ഹോർട്ടി ടൂറിസം മേള 'നാച്യുറ-26'-ന് തുടക്കം. ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ അഞ്ചുദിവസങ്ങളിലായി നടക്കുന്ന മേളയുടെ പ്രദർശന, വിൽപ്പന സ്റ്റാളുകൾ അസി. കളക്‌ടർ രവി മീണ ഉദ്ഘാടനംചെയ്തു.
മേളയുടെ ഭാഗമായി പഴം, പച്ചക്കറി രൂപ നിർമാണ-കരകൗശല-പുഷ്‌പാലങ്കാര മത്സരവും വൈകീട്ട് കലാപരിപാടികളും നടന്നു. ജില്ലാ പഞ്ചായത്തംഗം കെ.ജി. എൽദോ അധ്യക്ഷനായി. നെല്ലിയാമ്പതി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മായാണ്ടി, വൈസ് പ്രസിഡന്റ് കുഞ്ഞമ്മ ജോസഫ്, ഫാം സൂപ്രണ്ട് പി. സാജിദലി തുടങ്ങിയവർ സംബന്ധിച്ചു.
വൈകീട്ട് അഞ്ചുമുതൽ നെല്ലിയാമ്പതി ഗ്രാമപ്പഞ്ചായത്തിലുള്ളവർക്ക് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച രാവിലെ 10-ന് മന്ത്രി കെ. കൃഷ്ണൻകുട്ടി മേള ഉദ്ഘാടനംചെയ്യും. കെ. ബാബു എം.എൽ.എ. അധ്യക്ഷനാകും.
കൃഷി രീതികൾ നേരിട്ടറിയാം
ഓറഞ്ച് ഫാമിലെ വിവിധ കൃഷിരീതികൾ നേരിട്ടറിയാനും പഠിക്കാനും മേളയിലൂടെ അവസരം ലഭിക്കും. ഫാമിൽനിന്ന് ഉത്പാദിപ്പിക്കുന്ന മൂല്യവർധിത ഉത്പന്നങ്ങൾ, വിവിധ ഫലപുഷ്‌പങ്ങളുടെ തൈകൾ എന്നിവയും വാങ്ങാൻ കഴിയും. ഓറഞ്ച് ഫാമിൽനിന്ന് വിളവെടുക്കുന്ന പഴം, പച്ചക്കറി ഉത്പന്നങ്ങളിൽനിന്നുള്ള സ്ക്വാഷ്, ജാം, ജെല്ലി തുടങ്ങിയ ഉത്പന്നങ്ങളുടെ നിർമാണരീതി നേരിട്ടുമനസ്സിലാക്കാൻ കഴിയും.
മേളയിൽ ഇന്ന്
പ്രധാന വേദി: ഉദ്ഘാടന സമ്മേളനവും തൊഴിലാളികൾക്കുള്ള യൂണിഫോം വിതരണവും 10.00, നെല്ലിയാമ്പതിയുടെ പരിസ്ഥിതി കാർഷിക ടൂറിസം സാധ്യതയും പ്രതീക്ഷകളും ശില്പശാല 2.00, കലാപരിപാടി വൈകീട്ട് 4.00.
അതിഥി മന്ദിരം: ചിത്രരചനാ മത്സരം 11.00
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











