മലപ്പുറം: സാനിറ്ററി മാലിന്യ സംസ്കരണപദ്ധതിയുടെ ഭാഗമായി ജില്ലയിലെ 31 സ്‌കൂളുകളിലേക്ക് ഇൻസിനറേറ്ററും കോളേജുകളിൽ മെൻസ്ട്രുവൽ കപ്പും നൽകാനൊരുങ്ങി ഹരിതകേരളം മിഷൻ. തദ്ദേശ വകുപ്പ് ജോയിൻ്റ് ഡയറക്ടറുടെ ഓഫീസിൽ നടന്ന ആർത്തവ ശചിത്വ പരിപാടിയുടെ ഭാഗമായി ജനപ്രതിനിധികൾക്കും അധ്യാപകർക്കും പരിശീലനം നൽകി.
ഹരിതകേരളം മിഷൻ ജില്ലാ കോഡിനേറ്റർ ഡോ. പി. സീമ ക്ലാസെടുത്തു.
പരിപാടിയുടെ ഭാഗമായി നെറ്റ് സീറോ കാർബൺ പദ്ധതിയിൽ ഉൾപ്പെടുത്തിയ അഞ്ച് തദ്ദേശസ്ഥാപനങ്ങളിലെ കുടുംബശ്രീ അംഗങ്ങൾക്കും മെൻസ്ട്രുവൽ കപ്പുകൾ നൽകും. പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ. വഴി സൗജന്യമായാണ് ഇവ നൽകുക.
ഉയർന്ന ഊഷ്‌മാവിൽ സാനിറ്ററി പാഡുകൾ ദഹിപ്പിച്ചുകളയുന്ന ഇൻസിനറേറ്ററുകളാണ് കോളേജുകളിൽ സ്ഥാപിക്കുക. 2024-25 സംസ്ഥാന ബജറ്റിൽ 322 ഇൻസിനറേറ്റർ അനുവദിക്കുന്നതിനുള്ള തുക വകയിരുത്തിയിരുന്നു. അജൈവ മാലിന്യസംസ്‌കരണ രംഗത്ത് വെല്ലുവിളിയായ സാനിറ്ററി പാഡുകളുടെ ഉപയോഗം കുറയ്ക്കാനായി മെൻസ്ട്രുവൽ കപ്പ് ഉപയോഗവുമായി ബന്ധപ്പെട്ട പരിശീലനവും ബോധവത്കരണവും ഹരിതകേരളം മിഷൻ നൽകുന്നുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











