ഇൻറർ കൊളീജിയറ്റ് ഫെസ്റ്റ്
മുക്കം : മാമ്പറ്റ ഡോൺ ബോസ്കോ കോളേജ് സംഘടിപ്പിച്ച ഇൻറർ കൊളീജിയറ്റ് ഫെസ്റ്റിൽ സെയ്ൻറ് ജോസഫ്സ് കോളേജ് ദേവഗിരി ചാമ്പ്യന്മാർ. 'അസ്ത്ര 2026' എന്നപേരിൽ സംഘടിപ്പിച്ച ഫെസ്റ്റിൽ സംസ്ഥാനത്തെ വിവിധ കോളേജുകളിൽനിന്നായി നാനൂറോളം വിദ്യാർഥികൾ പങ്കെടുത്തു. ഇ-സ്പോർട്‌സ്, ഫോട്ടോഗ്രഫി, ബിസിനസ് ക്വിസ്, ഫാഷൻ ഷോ, തീം ഡാൻസ്, കോഡിങ്, റീൽ മേക്കിങ്, ലോഗോ മേക്കിങ്, ബെസ്റ്റ് മാനേജർ തുടങ്ങി പതിനഞ്ചോളം ഇനങ്ങളിലായിരുന്നു മത്സരം.
ചാത്തംകണ്ടത്തിൽ ഫിനാൻസ് അരീക്കോട് സ്പോൺസർചെയ്‌ത, ജേതാക്കൾക്കുള്ള ട്രോഫി കോളേജ് പ്രിൻസിപ്പൽ ഫാ. ജോബി എം. എബ്രഹാം സമ്മാനിച്ചു. അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജ് മാനേജർ ഡോ. ഫാ ജോയി ഉള്ളാട്ടിൽ മുഖ്യാതിഥിയായി. മാമ്പറ്റ ഡോൺ ബോസ്കോ കോളേജ് മാനേജർ ഫാ. മാർട്ടിൻ അഗസ്റ്റിൻ അധ്യക്ഷനായി. കോളേജ് വിദ്യാർഥികൾക്ക് കല സാംസ്കാരിക-സാങ്കേതിക കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.
ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറിയ എൻ.കെ. റിഷിന്റെ സംഗീതനിശ ശ്രദ്ധേയമായി. കോളേജ് അഡ്‌മിനിസ്ട്രേറ്റർ ഫാ. ഷിനോ ജോയ്, ഫാക്കൽറ്റി കോഡിനേറ്റർമാരായ സി. സുധീഷ്, കെ.യു. അഭിരാമി, കോളേജ് യൂണിയൻ ചെയർപേഴ്‌സൺ അക്ഷയ് സേവ്യർ, വിദ്യാർഥി കോഡിനേറ്റർമാരായ മുക്താർ വസുദേവ്, ഷിംന എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











